ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഉടൻതന്നെ

മൊബൈൽ ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കുമായി ഇന്ത്യയിൽ ഒരു  ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി  ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർലമെന്‍റിൽ പറഞ്ഞു. ഇന്ത്യയിൽ  ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നുകിൽ ആന്‍ഡ്രോയിഡ് അല്ലെങ്കിൽ iOS ഓപ്പറേറ്റിങ് സിസ്റ്റം ആണ് കൂടുതലായി ഉപയോഗിക്കുന്നത്, ഇതിനൊരു മാറ്റം വരണം എന്ന ചിന്തയിലാണ് ഇന്ത്യൻ സർക്കാർ ഇപ്പോൾ സ്വന്തം മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഇന്ത്യ സ്വന്തമായൊരു അടിത്തറ ഇടുന്നതിന് സഹായിക്കുന്നതാണ്  ഇത്തരം ഒരു പദ്ധതി.  ഇന്ത്യയിൽ നിർമ്മിക്കുന്ന ഇത്തരം ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിന് ആഗോളതലത്തിൽ  ശ്രദ്ധ നേടിയെടുക്കാൻ ആകും.  

താല്പര്യമുള്ള സ്റ്റാർട്ട്അപ്പ് ഗ്രൂപ്പുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂട്ടിചേർത്ത് ഈ ഓപ്പറേറ്റിങ് സിസ്റ്റം നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയെ എതിർക്കാനുള്ള നിരവധി ശ്രമങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.  സാംസങ്ങിന്‍റെ ടിസെൻ ഒഎസും മൈക്രോസോഫ്റ്റിന്‍റെ വിൻഡോസ് ഫോണും കുറച്ചുകാലം  മാത്രം തുടർന്നു, അവരുടെ വിപണി വിഹിതം ഏതാണ്ട് നിസ്സാരമായി കുറഞ്ഞിരിക്കുകയാണിപ്പോൾ. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും  പ്രവർത്തനരഹിതമാണ്. 

ഇന്ത്യയിൽ 2021-ൽ മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയുടെ   95.84 ശതമാനവും ആൻഡ്രോയ്ഡ് ആയിരുന്നു ആപ്പിളിന്‍റെ iOS-ന്  3.1 ശതമാനവും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*