പ്രൊട്ടക്‌ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു

പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത അക്കൗണ്ടുകൾ കണ്ടെത്തി ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഫേസ്ബുക്ക് മുന്നോട്ട്.  ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്. ഫേസ്ബുക്ക് പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് സ്‌പാം പോലെയുള്ള മെയിലുകൾ വന്നു എന്ന് നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ട് വരുന്നത്.  എന്നാൽ അത് ഫേസ്ബുക്ക് തന്നെ ഉയർന്ന സുരക്ഷ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് അയച്ച് സന്ദേശമായിരുന്നു. ഒരു സാധാരണ സ്പാം മെയിലിനോട് സാമ്യമുള്ള – security@facebookmail.com – എന്ന വിലാസത്തിൽ നിന്ന് മെയിൽ വന്നതിനാൽ കൂടുതൽ ആളുകളും അതൊരു തെറ്റായ സന്ദേശം ആണെന്ന് കരുതിയതിനാൽ ആണ്  അവരുടെ അക്കൗണ്ടുകൾ ലോക്ക് ഔട്ട്  ആയത്. 

സമയപരിധിക്കുള്ളിൽ ഫേസ്ബുക്ക് പ്രൊട്ടക്ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിട്ടും അക്കൗണ്ട് ബ്ലോക്ക് ആയ നിരവധി ഉപഭോക്താക്കളും ട്വിറ്ററിൽ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ മെറ്റാ അതിന്‍റെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഫേസ്ബുക്ക് പ്രൊട്ടക്ഷൻ ഉറപ്പാക്കുമെന്ന് വാക്ക് നൽകിയിരുന്നു. അതിന്‍റെ ഭാഗമായി ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്ന സമയത്ത് സൈബർ കുറ്റവാളികൾ ലക്ഷ്യം ഇടാൻ സാധ്യതയുള്ള   തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് ഉപയോക്താക്കൾ എന്നിവരോട് പ്രധാനമായും ഫേസ്ബുക്ക് പ്രൊട്ടക്ട് ഫീച്ചർ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*