പ്രിയപ്പെട്ടതും മനോഹരവുമായ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത് സൂക്ഷിക്കുന്നതിന് വളരെ സൗകര്യപ്രദമായ ഒരു ആപ്പ് ആണ് ഗൂഗിൾ ഫോട്ടോസ്. പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ ഗൂഗിൾ ഫോട്ടോസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാറുണ്ട്. അത്തരത്തിൽ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് ഗൂഗിൾ ഫോട്ടോസ് ഇപ്പോള്‍. ഉപഭോക്താക്കൾക്ക് വേഗത്തിൽ ഫോട്ടോസ് ആക്സസ്സ് ചെയ്യാനും ഫോട്ടോ തരംതിരിച്ച് സൂക്ഷിക്കാനുള്ള ഓപ്ഷനുകൾ ആണ് പുതിയതായി വരാൻ പോകുന്നത്. ഈ പുതിയ ഫീച്ചർ വരുന്നതോടുകൂടി ഫിൽറ്റർ ചെയ്യുന്ന ടാബുകൾ സ്ക്രീനിനു മുകളിൽ ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഒറ്റ ടാപ്പിലൂടെ ഇഷ്ടമുള്ള ഫോട്ടോയിൽ എത്താൻ സാധിക്കും.
ഇതുകൂടാതെ മറ്റൊരു പുതിയൊരു ഫീച്ചർ കൂടി ഗൂഗിൾ ഫോട്ടോസ് ഉപഭോക്താക്കൾക്ക് നൽകുന്നു. നിലവിൽ മറ്റുള്ളവർക്ക് അയക്കുന്ന ഫോട്ടോസ് വീഡിയോസ് ലിങ്കുകൾ മുതലായവയെല്ലാം ഒറ്റ ലിസ്റ്റിലാണ് നമ്മൾ കാണുന്നത്. എന്നാൽ അതിനുപകരം ഉപഭോക്താക്കൾക്ക് അവരുടേതായ രീതിയിൽ സന്ദേശങ്ങളെ തരംതിരിച്ച് ശേഖരിച്ചു വെക്കാനുള്ള പുതിയ ഓപ്ഷനാണ് പുതിയത്. ഇത്തരത്തിൽ മറ്റുള്ളവർക്ക് അയച്ച സന്ദേശങ്ങൾ എല്ലാം വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് വെക്കുന്നത് മൂലം ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വേഗത്തിൽ തന്നെ ബ്രൗസ് ചെയ്യാനും പുതിയ സന്ദേശങ്ങൾ ആ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനും സാധിക്കും. ഈ ഓപ്ഷൻ വരുന്നതോടുകൂടി ഗൂഗിൾ ഫോട്ടോസ് ഉപയോഗത്തിൽ വർധനയുണ്ടാകും.
പുതിയ ഫീച്ചറുകളുടെ കൂടെ ലൈബ്രറി ടാബിലേക്ക് ഫിസിക്കൽ ആയോ ഡിജിറ്റൽ ആയോ ഫയലുകൾ എത്തിക്കുന്നതിന് ഒരു പുതിയ ബട്ടണും അതോടൊപ്പം ഫേസ്ബുക്കിൽ നിന്ന് നേരിട്ട് ഫോട്ടോസ് കൈമാറുന്നതിന് സഹായിക്കുന്ന ഒരു പുതിയ പേജും കൂടി ഗൂഗിൾ ഫോട്ടോസ് കൊണ്ടുവരുന്നുണ്ട്. ICloud ഡിജിറ്റൽ ക്യാമറയും ഉപയോഗിക്കുന്നവർക്ക് സ്റ്റോറേജ് സ്പേസിൽ നിന്ന് നേരിട്ടോ അല്ലാതെ ക്യാമറയിൽ നിന്ന് സ്കാൻ ചെയ്തോ ഫോട്ടോ ഗൂഗിൾ ഫോട്ടോസ് എത്തിക്കാം. സ്ക്രീൻഷോട്ടുകൾ ശേഖരിച്ച് വെക്കുന്നതിനായി പുതിയൊരു സ്പേസ് നൽകുന്നതിനോടൊപ്പം അത് എഡിറ്റ് ചെയ്യാനുള്ള അവസരവും പുതിയ ഗൂഗിൾ ഫോട്ടോസ് ആപ്പിൾ ലഭ്യമാകും. ഇത്തരത്തിൽ ശേഖരിച്ച് വച്ച ഫോട്ടോസിലെ വിവരങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സെർച്ച് ചെയ്യാവുന്നതുമായ രീതിയിലാണ് പുതിയ ഗൂഗിൾ ഫോട്ടോസ് ഒരുക്കിയിരിക്കുന്നത്.
Leave a Reply