ട്വിറ്ററിലെ പ്രധാന പരിമിതി ആയിരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ലിമിറ്റ് ഒഴിവാക്കി മുഴുനീള ലേഖനങ്ങൾ പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റർ. 280 അക്ഷരങ്ങളാണ് നിലവിൽ ട്വിറ്ററിൽ ടൈപ്പ് ചെയ്യാനാകുക.
ട്വിറ്ററിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാറുള്ള ജെയ്ൻ മാഞ്ചുൻ വോങ് ആണ് മുഴുനീള ലേഖനങ്ങൾ എഴുതാനുള്ള സൗകര്യമൊരുക്കാൻ ട്വിറ്ററിന് പദ്ധതിയുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ‘ട്വിറ്റർ ആർട്ടിക്കിൾസ്’ എന്ന് പേര് നല്‍കിയിട്ടുള്ള ഈ ഫീച്ചറുമായി ബന്ധപ്പെട്ട് ഒരു സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്തരം ലേഖനങ്ങൾക്കായി പ്രത്യേക ടാബും ട്വിറ്ററിന്റെ പ്രധാന വിൻഡോയിൽ ഉണ്ടാകും. എക്സ്പ്ലോർ, സ്പേസസ് എന്നിവയ്ക്കൊപ്പമായിരിക്കും ഇത്. ആർട്ടിക്കിൾ ഫീച്ചറിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ട്വിറ്റർ ഇതുവരെയും നല്‍കിയിട്ടില്ല.
വളരെ ചരുക്കം വാക്കുകളിൽ എഴുത്തുകൾ പങ്കുവെക്കുന്നതിനാല്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം എന്ന പേരിലും അറിയപ്പെടുന്ന ട്വിറ്ററില്‍ നേരത്തെ 140 അക്ഷരങ്ങളായിരുന്നു അനുവദിച്ചിരുന്നത്. ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ ഉപയോക്താക്കള്‍ ചിലപ്പോള്‍ അവ ടൈപ്പ് ചെയ്ത ഇമേജുകളുണ്ടാക്കി അപ് ലോഡ് ചെയ്യുകയാണ് ചെയ്യാറുള്ളത്.
Leave a Reply