റിയല്‍മി നാര്‍സോ 50 ഇന്ത്യയില്‍

റിയല്‍മി നാര്‍സോ 50  ഇന്ത്യയില്‍ അവതരിപ്പിച്ചു. 12,999 രൂപയാണ് വില. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയുള്‍പ്പെടെ മികച്ച ഫീച്ചറുകളുമായി അവതരിപ്പിച്ചിട്ടുള്ള കമ്പനിയുടെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്ഫോണാണിത്.

4ജിബി റാം + 64ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫോണ്‍ മാര്‍ച്ച് 3 ന് വില്‍പ്പനയ്ക്കെത്തും. കൂടാതെ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും വാങ്ങാന്‍ ലഭ്യമാണ്.

6.6 ഇഞ്ച് ഡിസ്പ്ലേയുള്ള റിയല്‍മി നാര്‍സോ 50 ഫുള്‍ എച്ച്ഡി+ റെസല്യൂഷന്‍ പാനലിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്പ്ലേയ്ക്ക് 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി96 ചിപ്സെറ്റാണിതിന് കരുത്ത് പകരുന്നത്. ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ( 1ടിബി വരെ) ഉപയോഗിച്ച് ഇന്‍റേണല്‍ സ്റ്റോറേജ് വികസിപ്പിക്കാനുള്ള ഓപ്ഷന്‍ റിയല്‍മി നല്‍കിയിട്ടുണ്ട്. 11 ജിബി വരെ ഡൈനാമിക് റാം പിന്തുണയും ഉണ്ട്. അതിനാല്‍, ഉപയോക്താവിന് ഫോണിന്‍റെ സ്റ്റോറേജ് വെര്‍ച്വല്‍ റാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. റിയല്‍മി നാര്‍സോ 50 ന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറാണ് നല്‍കിയിരിക്കുന്നത്.

റിയര്‍ പാനലില്‍ മൂന്ന് ക്യാമറകളും മുന്‍വശത്ത് ഒരൊറ്റ ക്യാമറയും ഉണ്ട്. പിന്‍ ക്യാമറ സജ്ജീകരണത്തില്‍ എഫ്/1.8 അപ്പേര്‍ച്ചര്‍ ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, ഒരു മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയും ഇതിനുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*