മികച്ച സവിശേഷതകളുമായി റിയല്‍മിയുടെ ഏറ്റവും പുതിയ ഫോണായ റിയല്‍മി സി35 പുറത്തിറങ്ങിയിരിക്കുന്നു. ഏകദേശം 13,300 രൂപവരെ പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ ലഭ്യമാകുന്നതിനെ കുറിച്ച് വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഗ്ലോയിംഗ് ഗ്രീന്‍, ഗ്ലോയിംഗ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.
90.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 401 പിപിഐ പിക്സല്‍ സാന്ദ്രതയുമുള്ള ഫോണിന് 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയുണ്ട്. ARM Mali-G57 GPU-മായി ചേര്‍ത്ത ഒക്ടാ-കോര്‍ 2.0GHz Unisoc T616 പ്രോസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്. 4 ജിബി റാം+ 64 ജിബി സ്റ്റോറേജ്, 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ ഫോണ്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 1 ടിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ആര്‍ എഡിഷനാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
പിന്‍ഭാഗത്ത് 1080p വീഡിയോ റെക്കോര്‍ഡിംഗുള്ള 50MP പ്രൈമറി ക്യാമറ, ഒരു മാക്രോ ക്യാമറ, പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയെ സഹായിക്കുന്നതിന് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി, വാട്ടര്‍ ഡ്രോപ്പ് നോച്ചിനുള്ളില്‍ 8MP ക്യാമറയാണ് ഫോണിനുള്ളത്. 18 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് ചാര്‍ജ് ചെയ്യാന്‍ യുഎസ്ബി സി പോര്‍ട്ട് ഉപയോഗിക്കുന്നു, എന്നാല്‍ ഗെയിമര്‍മാര്‍ക്ക് 3.5mm ഹെഡ്ഫോണ്‍ ജാക്കും ലഭിക്കും. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി എല്‍ടിഇ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി ലഭ്യമാണ്. ഫോണില്‍ ലൈറ്റ് സെന്‍സര്‍, ആക്‌സിലറേഷന്‍ സെന്‍സര്‍, മാഗ്‌നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ ലഭിക്കും. ഫോണിന് 8.1mm കനവും 189 ഗ്രാം ഭാരവുമാണുള്ളത്.
Leave a Reply