ഇൻസ്റ്റഗ്രാമിലെ ടേക്ക് എ ബ്രേക്ക് ഫീച്ചർ ഇന്ത്യയിലും

ഇൻസ്റ്റഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്നതിനായി പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. യുഎസ്, യുകെ, അയർലണ്ട്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ആദ്യമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇപ്പോൾ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭ്യമാക്കിയിരിക്കുകയാണ്.

ഈ ഫീച്ചര്‍ നിശ്ചിത സമയ പരിധിയിൽ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ ആപ്ലിക്കേഷനില്‍ നിന്ന് ഒരു ഇടവേളയെടുക്കാൻ ഓർമിപ്പിക്കും. ഈ ഫീച്ചര്‍ താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാനാവുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നത്. 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞും ഉപയോക്താവ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്ക്രീനിൽ ഒരു റിമൈന്‍റർ പ്രത്യക്ഷപ്പെടും

About The Author

Be the first to comment

Leave a Reply

Your email address will not be published.


*