ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, ഇമെയിൽ ഐഡി, ഫോൺ നമ്പർ മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ക്രഡൻഷ്യലുകളും നൽകേണ്ടി വരും. മെയിൽ ഐഡികൾ സൃഷ്ടിച്ചാലും കാര്യമായി ഉപയോഗിക്കാത്തവർ ആണ് നാം. അതിനാൽ തന്നെ പതുക്കെ ഐഡിയിലേക്ക് ആക്സസ് നഷ്ടമാകുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം. ഇത്തരത്തിൽ ആക്സസ് നഷ്ടമായ ഐഡി ഒഴിവാക്കി ഇൻസ്റ്റഗ്രാമിൽ പുതിയ ഇമെയിൽ ഐഡി നൽകേണ്ടതുണ്ട്. ഇൻസ്റ്റഗ്രാമിൽ പഴയ ഇമെയിൽ വിലാസം മാറ്റി പുതിയത് നൽകുന്നത് എങ്ങനെയെന്ന് നോക്കാം.
ഇമെയിൽ ഐഡി മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ ഫോൺ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് തുടങ്ങിയ വിവരങ്ങളിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും. അക്കൗണ്ടിന്‍റെ പ്രൊഫൈൽ നെയിമിലും ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരാവുന്നതാണ്.
ഇൻസ്റ്റഗ്രാമിൽ ഇമെയിൽ ഐഡി മാറ്റാൻ ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസിൽ ഇൻസ്റ്റഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക.
ശേഷം താഴെ വലത് വശത്ത് കാണാൻ കഴിയുന്ന പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
തുടർന്ന് ‘എഡിറ്റ് പ്രൊഫൈൽ’ ഓപ്ഷനിലും ശേഷം പേഴ്സണൽ ഇൻഫർമേഷൻ സെറ്റിങ്സിലും ടാപ്പ് ചെയ്യുക.
ഇപ്പോൾ, ഇമെയിൽ ഐഡി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക.
ഇനി പുതിയ മെയിൽ ഐഡിക്ക് കൺഫർമേഷൻ നൽകേണ്ടതുണ്ട്. ഇതിനായി ബ്ലൂ ടിക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇത്രയും ചെയ്ത് കഴിയുമ്പോൾ ഇൻസ്റ്റഗ്രാമിൽ നിന്നും നിങ്ങൾക്ക് ഇമെയിൽ കൺഫർമേഷൻ ലിങ്ക് മെയിലിൽ കിട്ടും.
ഈ മെയിൽ തുറന്ന് കൺഫർമേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റഗ്രാമിലെ ഇമെയിൽ ഐഡി ചെയ്ഞ്ച് ചെയ്യാൻ സാധിക്കും.
Leave a Reply