ഇന്ത്യയിലും ഇ-പാസ്‌പോർട്ടുകൾ വരുന്നൂ

എംബഡഡ് ചിപ്പുകളുള്ള ഇ-പാസ്‌പോർട്ടുകൾ 2022-2023ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തായിരിക്കാം ഇ-പാസ്പോര്‍ട്ട് എന്ന് പറയുന്നത്. നിലവിൽ പ്രിന്‍റ് ചെയ്ത പാസ്‌പോർട്ടുകൾ മാത്രമാണ് ഇന്ത്യ നൽകുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇ- പാസ്പോര്‍ട്ടില്‍ എന്തായിരിക്കും ഉണ്ടായിരിക്കുക.

ഇ-പാസ്‌പോർട്ട് എന്ന ആശയം പുതിയതല്ല. ഇതിനോടകം 120-ലധികം രാജ്യങ്ങളില്‍ ഇ- പാസ്പോർട്ട് ഉണ്ട്. യുഎസ്, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ ബയോമെട്രിക് ഇ-പാസ്‌പോർട്ട് സംവിധാനങ്ങളുണ്ട്.

എന്താണ് ഇ-പാസ്പോർട്ട്

സാധാരണ പാസ്‌പോർട്ടിന്‍റെ ഡിജിറ്റൽ രൂപമാണ് ഇ-പാസ്‌പോർട്ട്. ഇലക്ട്രോണിക് ചിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രിന്‍റ് ചെയ്ത പാസ്‌പോർട്ടിലെ വിവരങ്ങൾ ഇത് ശേഖരിക്കുന്നു. പാസ്‌പോർട്ട് ഉടമയുടെ പേരും ജനനത്തീയതിയും മറ്റ് വിവരങ്ങളും മൈക്രോചിപ്പിൽ ആയിരിക്കും.

പാസ്‌പോർട്ട് ഉടമയുടെ എല്ലാ വിവരങ്ങളും സംഭരിക്കുന്ന ഒരു ചിപ്പ് ഇ-പാസ്‌പോർട്ടിലുണ്ട്. പാസ്‌പോർട്ടിന്‍റെ പിൻഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 64 കിലോബൈറ്റ് സ്‌റ്റോറേജ് സ്‌പേസ് ഉള്ള ഇതിന് എംബഡഡ് ചതുരാകൃതിയിലുള്ള ആന്‍റിനയും ഉണ്ടായിരിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*