സേഫർ ഇന്‍റർനെറ്റ് ഡേയുടെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ ഒരു കൂട്ടം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് തങ്ങളുടെ പോസ്റ്റുകളും കമന്‍റുകളും ഒന്നിച്ച് ഒരുപാടെണ്ണം ഡിലീറ്റ് ചെയ്യാനും അക്കൗണ്ടിലെ പഴയ ഇന്‍ററാക്ഷനുകൾ റിവ്യൂ ചെയ്യാനും തീയ്യതി അനുസരിച്ച് ഉള്ളടക്കങ്ങൾ സെര്‍ച്ച് ചെയ്യാനും സാധിക്കും. ‘യുവർ ആക്റ്റിവ്റ്റി’ എന്ന പേരിൽ പ്രൊഫൈലിൽ ഉൾപ്പെടുത്തിയ പുതിയ സെക്ഷനിലാണ് ഈ സൗകര്യങ്ങളുണ്ടാകുക.
പോസ്റ്റുകൾ, സ്റ്റോറികൾ, ഐജിടിവി, റീൽസ് എന്നിവയും അവയ്ക്ക് കീഴിൽ വരുന്ന കമന്‍റുകൾ, ലൈക്കുകൾ, സ്റ്റോറി റിയാക്ഷനുകൾ എന്നിവയും ഒന്നിച്ച് ഒരു പാടെണ്ണം ഡിലീറ്റ് ചെയ്യാൻ ഇനി സാധിക്കും. ഇവയെല്ലാം തീയ്യതി അനുസരിച്ച് ക്രമീകരിക്കാനുമാകും.
അടുത്ത ദിവസങ്ങളില്‍ അർക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്ത ഉള്ളടക്കങ്ങൾ, സെർച്ച് ഹിസ്റ്ററി, സന്ദർശിച്ച ലിങ്കുകൾ എന്നിവയും കാണാനുള്ള സൗകര്യം ഇന്‍സ്റ്റയിലുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ ഈ സൗകര്യം ഇൻസ്റ്റഗ്രാം പരീക്ഷിക്കാൻ തുടങ്ങിയിരുന്നു.
Leave a Reply