ചിപ്പുകൾ ഉപയോഗിച്ച് കാഴ്ച ലഭ്യമാക്കുന്ന ബയോണിക് ഐ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. റേറ്റിനയ്ക്ക് സമീപത്തായി ഘടിപ്പിക്കുന്ന ചിപ്പാണ് കാഴ്ച സമ്മാനിക്കുന്നത്. കണ്ണിന് മുന്‍പില്‍ ധരിച്ചിരിക്കുന്ന കണ്ണാടിയിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ റെറ്റിനയിലെ ഈ ചിപ്പിലേക്ക് എത്തുന്നു. ഇവ തമ്മില്‍ വയര്‍ലെസ്സ് ബന്ധം ആയതിനാൽ കണ്ണട ഊരുമ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളും ഇല്ല. എന്നാല്‍, ചിപ്പ് ഘടിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് എന്ന് മാത്രം.
ചിപ്പും കണ്ണടയും ക്യാമറയും അടക്കമുള്ള ഉപകരണങ്ങൾ എപ്പോൾ വേണമെങ്കിലും ലഭ്യമാകും. ഫീനിക്സ് 99 എന്ന ചിപ്പാണു കൃത്രിമ കണ്ണിനായി റെറ്റിനയുടെ ഉള്ളിൽ ഘടിപ്പിക്കുന്നത്. 2011ൽ പ്രാരംഭഘട്ട ഗവേഷണം പൂർത്തിയാക്കി ബയോണിക് ഐ പരീക്ഷണം തുടങ്ങിയിരുന്നു. ഫീനിക്സ് 99 ചിപ്പ്സെറ്റ് ഉപയോഗിച്ചു തന്നെയായിരുന്നു അന്നും പരീക്ഷണം. കൂടുതൽ മനുഷ്യരിലേക്ക് പരീക്ഷണം നടത്താൻ ഇപ്പോഴാണു തുടങ്ങുന്നത്.
ഫീനിക്സ് 99 ചിപ്പ് ഉപയോഗിച്ച് പ്രകാശ രശ്മികൾ റെറ്റിനയിൽ നിന്നു തലച്ചോറിലെത്തുന്നതോടെ കാഴ്ച അനുഭവിക്കാനാകുന്നു. കണ്ണിൽ ഘടിപ്പിക്കുന്ന ചിപ്പിനു സമീപത്തുള്ള പേശികളിൽ നിന്ന് ഇതുവരെ വിപരീതമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നത് ഈ സാങ്കേതിക വിദ്യ ഭാവിയിൽ സാധാരണയാകുവാനുള്ള സാധ്യതകള്‍ തുറന്നുകാട്ടുന്നു.
Leave a Reply