വിവോയുടെ പോക്കറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണ്‍ ആയ വിവോ വൈ21ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ 5,000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ റിവേഴ്സ് ചാർജിംഗ് ഫീച്ചർ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.
ഡ്യുവൽ നാനോ സിമ്മിൽ പ്രവർത്തിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Funtouch OS 12-ലാണ് പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് HD + LCD ഹാലോ ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.
ഡ്യുവൽ ക്യാമറ സജ്ജീകരണമുള്ള വിവോ വൈ21ഇ-ല്‍ പ്രൈമറി ക്യാമറ 13 മെഗാപിക്സൽ ആണ്, അതിനോടൊപ്പം 2 മെഗാപിക്സൽ മാക്രോ സെൻസറും നൽകിയിരിക്കുന്നു. മുൻവശത്ത് സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയുണ്ട്. 4G LTE, ഡ്യുവൽ-ബാൻഡ് Wi-Fi, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് v5 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ഡയമണ്ട് ഗ്ലോ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണ്‍ 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്‍റിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. വിവോയുടെ ഓൺലൈൻ സ്റ്റോറിലും എല്ലാ പാർട്ട്ണർ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമായിട്ടുള്ള ഹാന്‍ഡ്സെറ്റിന് 12,990 രൂപയാണ് വില.
Leave a Reply