പ്രാദേശിക ഭാഷാ പിന്തുണയോടുകൂടിയ വാട്സ്ആപ്പില്‍ ഇന്ത്യയിൽ മലയാളം അടക്കം 10 പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ പ്രാദേശിക ഭാഷകള്‍ എല്ലാം വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആപ്പിനുള്ളിലെ ഭാഷ സെറ്റിങ്സിൽ മാറ്റം വരുത്തി ഈ ഫീച്ചര്‍ ഉപയോഗിക്കാം.
വാട്സ്ആപ്പിൽ ഭാഷ മാറ്റാൻ ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
മുകളില്‍ വലതുവശത്തായി കാണുന്ന ഹാംബർഗർ ഐക്കൺ (മൂന്ന് ലംബ ഡോട്ടുകളിൽ) ടാപ്പ് ചെയ്യുക.
തുറന്ന് വരുന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്നും സെറ്റിങ്സ് സെലക്റ്റ് ചെയ്യുക.
സെറ്റിങ്സിൽ ടാപ്പ് ചെയ്ത് ചാറ്റുകൾ തിരഞ്ഞെടുക്കുക.
തുടർന്ന് ആപ്പ് ലാംഗ്വേജില്‍ നിന്ന് മലയാളം തിരഞ്ഞെടുക്കുക.
Leave a Reply