കാർഷിക രംഗത്തേക്ക് ടെക്നോളജിയുടെ കടന്നു വരവ് ഇത് ആദ്യമല്ല. എന്നാല്‍ കാർഷിക മേഖലയിൽ ഒരു സെൽഫ് ഡ്രൈവിംഗ് ട്രാക്ടര്‍ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കാർഷിക ഉപകരണ നിർമാതാക്കളായ ജോൺ ഡീർ ആണ് ആദ്യ ഡ്രൈവറില്ലാ ട്രാക്ടർ പുറത്തിറക്കിയിരിക്കുന്നത്. കർഷകർക്ക് ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഈ ട്രാക്ടർ നിയന്ത്രിക്കാൻ സാധിക്കും.
ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് 8ആർ ട്രാക്ടർ കമ്പനി അവതരിപ്പിച്ചത്. 2019 മുതൽ ചില കർഷകർ ഈ ട്രാക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഇതില്‍ ആറ് ക്യാമറകളാണുള്ളത്. വാഹനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്നതിനും സഞ്ചാരപാതയ്ക്ക് മുന്പിൽ ജീവികൾ എന്തെങ്കിലും വന്ന് നിന്നാൽ വാഹനം നിർത്തുന്നതിന് വേണ്ടിയും ഈ ക്യാമറകളിലൂടെയുള്ള നിരീക്ഷണം സഹായിക്കും.
നിലവിലുള്ള ട്രാക്ടറുകളിലും ക്യാമറയും കംപ്യൂട്ടറുകളും സ്ഥാപിക്കാനാകുമെന്ന് ജോൺ ഡീർ പറയുന്നു. ഈ വർഷം 20 ട്രാക്ടറുകളാണ് കമ്പനി പുറത്തിറക്കുക. വരും വർഷങ്ങളിൽ എണ്ണം വർധിപ്പിക്കും.
Leave a Reply