ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. യൂസർ എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്നാണ്, ഉപയോക്താവിന് അവരുടെ റിയൽ ടൈം ലൊക്കേഷൻ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കിടാന്‍ അവസരം നല്കുന്ന ഫീച്ചര്‍. പലപ്പോഴും നമ്മുടെ യാത്രകളെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ആശ്വാസം പകരുന്ന ഫീച്ചർ ആണിത്.
റിയൽ ടൈം ലൊക്കേഷൻ ഫീച്ചർ നിലവിൽ ഗൂഗിള്‍ മാപ്പ്സിന്റെ മൊബൈൽ ആപ്പിൽ മാത്രമാണ് ലഭ്യമാകുക. ഗൂഗിൾ മാപ്സിൽ റിയൽ ടൈം ലൊക്കേഷൻ പങ്കിടുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം, ഗൂഗിൾ മാപ്സ് സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള പ്രൊഫൈൽ ചിത്രത്തിന്റെ ഐക്കണിൽ ടാപ്പ് ചെയ്യുക.
തുറന്ന് വരുന്ന മെനുവിൽ നിന്നും ലൊക്കേഷൻ ഷെയര്‍ ഓപ്ഷൻ ടാപ്പ് ചെയ്യുക.
ഇനി ലൊക്കേഷൻ ഷെയർ ചെയ്യേണ്ടുന്ന സമയ ദൈർഘ്യം തിരഞ്ഞെടുക്കുക. 1 മണിക്കൂർ, 12 മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം വരെയുള്ള സമയ ദൈർഘ്യം ഇങ്ങനെ തിരഞ്ഞെടുക്കാൻ സാധിക്കും. ഇനി സമയ ദൈർഘ്യത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ‘അൺടിൽ യു ടേൺ ദിസ് ഓഫ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനും അവസരമുണ്ട്.
ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടവരുടെ ലിസ്റ്റ് കാണുന്നതിന് വലത്തേക്ക് സ്ക്രോൾ ചെയ്ത് മോർ ബട്ടണിൽ ടാപ്പ് ചെയ്യുക
നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് ഗൂഗിൾ മാപ്സിന് ആക്സസ് നൽകേണ്ടി വരും.
ലിസ്റ്റില്‍ നിന്ന് റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക. തുടർന്ന് ഷെയർ ഓപ്ഷൻ ടാപ്പ് ചെയ്യുക.
നിങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ റിയൽ ടൈം ലൊക്കേഷൻ ഷെയറിങ് അവസാനിപ്പിക്കാവുന്നതാണ്. ഇതിനായി ഗൂഗിൾ മാപ്സിലെ സ്റ്റോപ്പ് ഷെയറിങ് യുവർ ലൊക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
Leave a Reply