ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 13 മെട്രോ നഗരങ്ങളിലാവും ഇത് ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്‍റെ പ്രഖ്യാപനം. എന്നാല്‍, രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളില്‍ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയായതായി അടുത്തിടെ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു.
കമ്പനി നടത്തിയ 5ജി നെറ്റ് വര്‍ക്കിന്‍റെ വേഗ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. റിലയന്‍സ് ജിയോയുടെ 5ജി നെറ്റ് വര്‍ക്ക് നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ എട്ടിരട്ടി വേഗത്തിലായിരിക്കും സേവനം നല്‍കുക. 420 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 412 എംബിപിഎസ് അപ് ലോഡ് വേഗവും ഇതിന് ഉണ്ടാകും. അതായത് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഒരു മിനിറ്റിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള അത്രയും വേഗം.
റിലയന്‍സ് ജിയോയുടെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിന് 46.82 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 25.31 എംബിപിഎസ് അപ് ലോഡ് വേഗവുമാണുള്ളത്. എന്നാൽ, ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ 5ജി നെറ്റ് വര്‍ക്കിനും ഇത്രയും വേഗം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ 5ജിയുടെ നിലവിലെ വേഗം കുറയുമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
Leave a Reply