ടെലികോം കമ്പനിയായ എയർടെല്ലിൽ ഗൂഗിൾ 100 കോടി രൂപ നിക്ഷേപിക്കുന്നു. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്‍റെ ഭാഗമായാണ് നിക്ഷേപം. 700 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച് എയര്‍ടെല്ലിന്‍റെ 1.28 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ഓഹരി ഒന്നിന് 734 രൂപ നിരക്കിലാണ് ഇടപാട്. ഭാവിയിലെ മറ്റ് ഇടപാടുകള്‍ക്കായാണ് ബാക്കിവരുന്ന 300 മില്യണ്‍ ഡോളറിര്‍ വിനിയോഗിക്കുക.
ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഗൂഗിള്‍ നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണ് ഇത്. 2020ല്‍ ജിയോയുടെ 7.73 ശതമാനം ഓഹരികള്‍ ഗൂഗിള്‍ സ്വന്താമക്കിയിരുന്നു. അന്ന് 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ചെലവാക്കിയത്.
എയര്‍ടെല്ലുമായുള്ള സഹകരണം കൂടുതല്‍ ഇന്ത്യക്കാരിലേക്ക് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കാന്‍ സഹായിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു. താങ്ങാവുന്ന ബജറ്റിലുള്ള സ്മാർട്ട്ഫോണുകളുടെ നിർമാണത്തിനും 5ജി സേവനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കുമായി നിക്ഷേപം ഉപയോഗപ്പെടുത്തുമെന്നാണ് എയർടെൽ വ്യക്തമാക്കിയിരിക്കുന്നത്.
Leave a Reply