അഞ്ചാം തലമുറ എ.എം.ഡി പ്രൊസസ്സര്‍ ലാപ്ടോപ്പുമായി എച്ച് പി

ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിങ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ ഈ ലാപ്ടോപ്പിൽ ഉള്‍പ്പെട്ടിരിക്കുന്നു.

16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി, മൈക്രോ-എഡ്ജ്, 1920×1080 റെസല്യൂഷനിലുള്ള ആന്‍റി ഗ്ലെയർ ബെസൽ ഡിസ്പ്ലേയോടൊപ്പം ഡ്യുവൽ സ്പീക്കർ, ബി ആൻഡ് ഒ ഓഡിയോ എന്നീ സവിശേഷതകളോട് കൂടിയ ഒമെൻ ജിഫോഴ്സ് ആർടിഎക്സ് 3060 മികച്ച ഗെയ്മിംഗ് അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് നൽകുക.

മൾട്ടി സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്ക്കുന്ന സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട്, ഹെഡ് ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം.

എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്ന ഫാസ്റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ ലിഥിയം അയൺ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എംബി എൽ 3 കാഷെയുമുണ്ട്. 1 ടി.ബി എസ്എസ്ഡി സ്റ്റോറേജും 16 ജി.ബി ഡിഡിആർ 4 3200 എസ്ഡി റാമും ലഭ്യമാണ്.

ഒമെൻ 15 ഇപ്പോൾ 1,12,990 രൂപയ്ക്ക് ലഭ്യമാണ്. 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്‍റി (12,999/ രൂപ വിലയുള്ളത്) വെറും 2499/ രൂപയ്ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്‍റ് ആന്‍റിവൈറസ് സബ്സ്ക്രിപ്ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*