ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഈയടുത്തിടെ ഉപയോക്താക്കള്‍ക്ക് നല്‍കിയ ഏറ്റവും മികച്ചൊരുഫീച്ചറാണ് വാട്സ്ആപ്പ് പേയ്മെന്‍റ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാതെ വാട്സ്ആപ്പില്‍ തന്നെ അതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് പേയ്മെന്‍റ് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് അറിയുന്നതിന് സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.
ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക. ആൻഡ്രോയിഡ് ഡിവൈസ് ആണെങ്കിൽ വലത് വശത്ത് മുകളില്‍ കാണുന്ന ത്രീ ഡോട്ട്സില്‍ ടാപ്പ് ചെയ്യുക.
ശേഷം, പേയ്‌മെന്‍റ്സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. അടുത്തതായി ആഡ് പേയ്‌മെന്‍റ് മെത്തേഡിന് മുകളിലായി കാണുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇവിടെ, വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ യുപിഐ പിൻ നൽകുക.
പണം അയയ്ക്കുന്ന സമയത്ത് വേണമെങ്കില്‍ അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതുമാണ്. അതിനായി;
പേയ്‌മെന്‍റ് മെസേജ് സ്‌ക്രീനിൽ നിന്ന് ലഭ്യമായ പേയ്‌മെന്‍റ് മെത്തേഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ശേഷം, വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ബാലൻസ് അറിയേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. അവസാനമായി നിങ്ങളുടെ യുപിഐ പിൻ നൽകുക. നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് അറിയാൻ സാധിക്കും.
Leave a Reply