ആഗോള ചിപ്പ് ക്ഷാമത്തിന് അപ്രതീക്ഷിത ഇരകളായിരിക്കുകയാണ് ജാപ്പനീസ് മള്‍ട്ടി നാഷണല്‍ കമ്പനിയായ കനോണും. കമ്പനിയുടെ പ്രിന്‍ററുകളിലെ കാറ്റ്റിഡ്ജുകളിൽ കമ്പനിയുടെ യഥാർത്ഥ മഷിയാണോ ഉപയോഗിക്കുന്നത് എന്ന് സ്ഥിരീകരിക്കാനുള്ള ചിപ്പുകളുടെ ലഭ്യത കുറവാണ് കനോണിനെ ബാധിച്ചിരിക്കുന്നത്.
യഥാർത്ഥ കാറ്റ്റിഡ്ജാണോ ഉപയോഗിക്കുന്നത് എന്നും കമ്പനിയുടെ തന്നെ മഷിയാണോ ഉപയോഗിക്കുന്നത് എന്നും തിരിച്ചറിയുന്നതിനും കാറ്റ്റിഡ്ജിൽ മഷി ബാക്കിയുണ്ടോ എന്ന് പരിശോധിക്കുന്നതിനുമെല്ലാം ഈ ചിപ്പ് ആവശ്യമാണ്.
ചിപ്പ് ക്ഷാമം ആഗോളതലത്തിൽ ഒട്ടനവധി ഉൽപ്പന്ന നിർമാതാക്കളെ ബാധിച്ചിട്ടുണ്ട്. പല കമ്പനികളും ഉൽപ്പന്നങ്ങളുടെ കയറ്റുമതി അവസാനിപ്പിക്കുകയും, നിർമാണം ലഘൂകരിക്കുകയും ചെയ്തിരിക്കുന്നു.
ക്യാമറയും, പ്രിന്‍ററും നിർമിക്കുന്ന പ്രമുഖ ബ്രാന്‍ഡായ കനോണും ഇതേ പ്രശ്നമാണ് ഇപ്പോൾ നേരിടുന്നത്. ഇതേ തുടർന്ന് ഈ ചിപ്പുകൾ ഇല്ലാതെ പ്രിന്‍ററുകൾ കയറ്റുമതി ചെയ്യേണ്ട സ്ഥിതിയിലാണ് കമ്പനി. കനോണിന്‍റെ നിരവധി ഇമേജ് റണ്ണർ പ്രിന്‍ററുകളെ ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Leave a Reply