സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ലോകപ്രശസ്ത ബ്രാന്‍ഡ് ആയിരുന്ന ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 മുതല്‍ പിന്തുണ ഒഴിവാക്കിയിരിക്കുകയാണ് കമ്പനി.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല. ബ്ലാക്ക്ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാണ് നിലയ്ക്കുക.
കനേഡിയയിലെ ഒന്റാറിയോ ആസ്ഥാനമായുള്ള ബ്ലാക്ക്ബെറി ലിമിറ്റഡ് 1990കളിലാണ് തങ്ങളുടെ സിഗ്നേച്ചര്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് ഏറെ പേരു നേടിയത്. 2020-ലാണ് സര്‍വീസ് അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് കമ്പനി ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ടത്.
ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിയെ പ്രശസ്തമാക്കിയത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത. ടച്ച്സ്ക്രീന്‍ ഫോണുകള്‍ വ്യാപകമായതോട് കൂടിയാണ് ബ്ലാക്ക്ബെറി ഹാന്‍ഡ്സെറ്റ് മേഖലയില്‍ നിന്ന് പുറന്തളപ്പെട്ടുതുടങ്ങിയത്. 2016ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം ബ്ലാക്ക്ബെറി അവസാനിപ്പിച്ചിരുന്നു.
Leave a Reply