2020 നവംബറില്‍ വാട്സ്ആപ്പ് അവതരിപ്പിച്ച ഡിസപ്പിയറിംഗ് മെസ്സേജ് ഫീച്ചറിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്സ്ആപ്പ് ഇപ്പോള്‍ ഉപയോക്താവിന് സൗകര്യമായ രീതിയില്‍ ക്രമീകരിക്കാവുന്ന രീതിയിലേക്ക് അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.
ഇത് പ്രകാരം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ ക്രമീകരിക്കാന്‍ നാല് ഓപ്ഷനാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഒന്ന് സന്ദേശം അപ്രത്യക്ഷമാകുന്നത് 24 മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ മുന്‍പുള്ളത് പോലെ ഒരാഴ്ചയായി നിലനിര്‍ത്താം. അല്ലെങ്കില്‍ 3 മാസം അഥവ 90 ദിവസം സന്ദേശങ്ങള്‍ നിലനിര്‍ത്താം. അല്ലെങ്കില്‍ ഈ ഫീച്ചര്‍ ഓഫാക്കി ഇടാം.
ഈ പുതിയ ഫീച്ചര്‍ ഓപ്ഷണലാണെന്നും, ഉപയോക്താവിന്‍റെ നിലവിലുള്ള ചാറ്റുകളൊന്നും മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീച്ചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം.
Leave a Reply