ട്വിറ്റര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോഴ്സി കമ്പനിയില്‍നിന്ന് രാജിവെച്ചു. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനി സി.ഇ.ഒ. സ്ഥാനവും ബോര്‍ഡ് ചെയര്മാന് സ്ഥാനവും ജാക്ക് ഒഴിഞ്ഞു. 2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോർഡിൽ തുടരുമെന്നാണ് അറിയിപ്പ്.
കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ ബോംബെ ഐ.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ്. പരാഗ് ട്വിറ്റർ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യൻ വംശജരെന്ന അപൂർവ്വതയുമുണ്ട്. ഗൂഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവരാണ് മറ്റ് നാല് ഇന്ത്യന്‍ വംശജര്‍.
Leave a Reply