വെയറബിള്‍ ഡിവൈസ് ശ്രേണിയിലെയ്ക്കുള്ള ഓപ്പോയുടെ പുതിയ ചുവടുവയ്പ്പ്. ഓപ്പോ എയര്‍ ഗ്ലാസ് (Oppo Air Glass) എന്ന പേരില്‍ സിംഗിള്‍ ഗ്ലാസ് ഡിസൈനിലുള്ള ഒരു സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റിയാലിറ്റി സ്മാര്‍ട്ട് ഗ്ലാസ് എന്നാണ് ഇതിനെ ഓപ്പോ വിശേഷിപ്പിക്കുന്നത്. ഇമാജിനിംഗ് ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന മാരി സിലിക്കോണ്‍ X ഈ ഗ്ലാസിന്‍റെ ഭാഗമാണ്.
ലൈറ്റ് വെയ്റ്റായ ഒരു ക്രിസ്റ്റല്‍ ഗ്ലാസ് പ്രൊട്ടക്ഷനാണ് സ്മാര്‍ട്ട്ഗ്ലാസ്സിന്‍റെ മുകളില്‍. ഒപ്പം തന്നെ സഫീയര്‍ ക്രിസ്റ്റല്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ഒരു കസ്റ്റം പ്രൊജക്ടറും നല്‍കിയിട്ടുണ്ട്. വളരെ വിപ്ലവകരമായ ഒരു ഫോട്ടോഗ്രാഫി അനുഭവമാണ് ഓപ്പോ സ്മാര്‍ട്ട് ഫോണുമായി ചേര്‍ന്ന് ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന മാരി സിലിക്കോണ്‍ X ഈ ഗ്ലാസിന്‍റെ ഭാഗമായി നിര്‍വഹിക്കുക. രാത്രിയില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് സജ്ജമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
ലിമിറ്റഡ് എഡിഷനായി 2022 ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്ഗ്ലാസിന്‍റെ വിലയെകുറിച്ച് കമ്പനി വിവരങ്ങള്‍ നല്‍കിയിട്ടില്ല. ചൈനയില്‍ മാത്രമായിരിക്കും ആദ്യഘട്ട വില്‍പ്പന.
30 ഗ്രാം ഭാരമുള്ള ഈ ഡിവൈസ് ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 4100 പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുക. ഇതിലെ പ്രൊജക്ടര്‍ സംവിധാനം ഫൈവ് ലെന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ്. ഓപ്പോ സ്മാര്‍ട്ട് ഫോണും, വാച്ചുമായി നിരന്തരം ബന്ധത്തിലായിരിക്കും സ്മാര്‍ട്ട് ഗ്ലാസ് എന്നാണ് ഓപ്പോ പറയുന്നത്.
Leave a Reply