ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറികൾ പോസ്റ്റുചെയ്യുമ്പോൾ ഉണ്ടായിരുന്ന പ്രധാന പോരായ്മയായിരുന്ന ക്ലിപ്പുകളുടെ സമയപരിധിയ്ക്ക് പരിഹാരം വരുന്നു. അതായത്, 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ സ്വയമേവ ഒന്നിലധികം സ്റ്റോറികളായി വിഭജിക്കപ്പെടുന്ന രീതിയിലാണ് മാറ്റം വരുന്നത്. എന്നാലിപ്പോൾ, ഇൻസ്റ്റഗ്രാം ആ സമയപരിധി മാറ്റാനും 60 സെക്കൻഡ് വരെ ദീർഘിപ്പിക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഒരു മിനിറ്റ് വരെ നീളമുള്ള ക്ലിപ്പുകൾ ഒരൊറ്റ ഫയലായി സ്റ്റോറികളിലേക്ക് അപ്ലോഡ് ചെയ്യാൻ പുതിയ മാറ്റം പ്രാവര്‍ത്തികമായാല്‍ സാധിക്കുന്നതാണ്.
ഇൻസ്റ്റാഗ്രാം നിലവിൽ മാറ്റത്തെക്കുറിച്ച് അപ്ഗ്രേഡ് ലഭിച്ച ആളുകളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിനെ അറിയിച്ചതായാണ് വിവരം. സ്നാപ്ചാറ്റ് പോലുള്ള ആപ്പുകൾക്കെതിരായ മത്സരത്തിൽ ഇൻസ്റ്റഗ്രാമിന് പുതിയ അപ്ഡേറ്റ് സഹായകമാവും. സ്നാപ്ചാറ്റ് പോലുള്ള ആപ്പുകളിൽ നിലവിൽ ഒരൊറ്റ അപ്ലോഡായി ദൈർഘ്യമേറിയ ക്ലിപ്പുകൾ പോസ്റ്റുചെയ്യാനോ അയയ്ക്കാനോ സാധിക്കുകയില്ല.
Leave a Reply