ഇന്‍സ്റ്റഗ്രാമില്‍ ലാസ്റ്റ് സീൻ ഓപ്ഷൻ ഡിഫോൾട്ടായി ഓൺ ആയിരിക്കും. നിങ്ങളെ പിന്തുടരുന്നവർക്കും നേരിട്ട് ചാറ്റ് ചെയ്യുന്നവർക്കും ഒക്കെ നിങ്ങൾ അവസാനം എപ്പോഴാണ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് കാണാൻ ഇതുവഴി സാധിക്കും. ഇത് ഓഫ് ആക്കിയിടാനുള്ള അവസരവും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വളരെ ലളിതമായി ചെയ്യാവുന്ന പ്രോസസ് ആണിത്. ഇൻസ്റ്റാഗ്രാമിൽ ലാസ്റ്റ് സീൻ ഓഫാക്കിയിടുന്നത് എങ്ങനെയെന്ന് നോക്കാം.
ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ
നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഫോണിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറക്കുക.
നിങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കുക. മുകളിൽ വലത് കോണിലുള്ള മൂന്ന് തിരശ്ചീന വരകളിൽ ടാപ്പ് ചെയ്യുക.
തുറന്ന് വരുന്ന ടൈലിൽ സ്ക്രോൾ ചെയ്ത് സെറ്റിങ്സിൽ പോകുക.
സെറ്റിങ്സിൽ നിന്നും പ്രൈവസി സെക്ഷൻ ആക്സസ് ചെയ്യുക.
പ്രൈവസി സെക്ഷനിൽ നിന്നും ആക്റ്റിവിറ്റി സ്റ്റാറ്റസിലേക്കും പോകുക. ആക്‌റ്റിവിറ്റി സ്റ്റാറ്റസ് ഡിഫോൾട്ടായി ഓണായിരിക്കും. അത് നിങ്ങൾ മാന്വലായി ഓഫ് ചെയ്യണം.
ഇത്രയും സ്റ്റെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ ലാസ്റ്റ് സീൻ ഹൈഡ് ആകുന്നതാണ്.
പേഴ്സണൽ കമ്പ്യൂട്ടറുകളിൽ
നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിരിക്കുന്നത് ഒരു പേഴ്സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ബ്രൗസറിലാണെങ്കില്‍ ലാസ്റ്റ് സീൻ ഓഫാക്കിയിടുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
നിങ്ങളുടെ വെബ് ബ്രൗസറിൽ instagram.com എന്ന് ടൈപ്പ് ചെയ്യുക
മെനു ഐക്കണിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ആക്റ്റിവിറ്റി സ്റ്റാറ്റസ് എന്നതിനുള്ള ബോക്‌സിൽ ക്ലിക്ക് ചെയ്ത് അൺചെക്ക് ചെയ്യുക.
Leave a Reply