ഇൻസ്റ്റാ ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ ക്രിയേറ്റീവ് ആയ ഇടപെടലുകൾ നടത്താൻ ധാരാളം അവസരങ്ങളുണ്ട്. പ്രത്യേകിച്ചും വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും രൂപത്തിൽ. പ്ലാറ്റ്ഫോമിൽ അവരുടെ സർഗാത്മകത പങ്കിടാൻ ഇൻസ്റ്റഗ്രാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടെയും ഫീച്ചറുകളുടെ ലിമിറ്റേഷൻസ് ബുദ്ധിമുട്ടുളവാക്കുന്നു കാരണം, ഇൻസ്റ്റഗ്രാം വീഡിയോസിന്റെ സമയ ദൈര്‍ഘ്യം 60 സെക്കൻഡ് ആയി ലിമിറ്റ് ചെയ്തിരിക്കുന്നു എന്നതാണ്. ഈ പ്രശ്നത്തിന് പരിഹാരമായി 60 സെക്കന്‍ഡിന് മുകളിലുള്ള വീഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റയില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഇൻസ്റ്റഗ്രാമിൽ ഒരു ദൈർഘ്യമേറിയ വീഡിയോ പോസ്റ്റ് ചെയ്യാൻ ആദ്യം നിങ്ങളുടെ ലാപ്ടോപ്പിൽ അല്ലെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടറിൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുക. (മൊബൈലിൽ ദൈർഘ്യമേറിയ വീഡിയോ പോസ്റ്റ് ചെയ്യാൻ നിയന്ത്രണങ്ങള്‍ ഉള്ളതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്)
തുടർന്ന് മുകളിൽ വലത് വശത്തായി കാണുന്ന പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്യുക.
ഒരു പോപ്പ് അപ്പ് പേജ് തുറന്ന് വരും. കമ്പ്യൂട്ടറിൽ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുക്കാൻ ഈ പോപ്പ് അപ്പ് പേജിൽ നിർദേശം ഉണ്ടാവും. ശേഷം പോപ്പ് അപ്പിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് നിങ്ങൾ വീഡിയോസ് സേവ് ചെയ്ത ഫോൾഡറിൽ നിന്ന് പോസ്റ്റ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക.
അടുത്തതായി, ചുവടെ കാണുന്ന ആസ്പക്റ്റ് റേഷ്യോ ഐക്കണിൽ ടാപ്പ് ചെയ്യുക, അത് ഫ്രെയിം തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കും.
ഫ്രെയിം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മുകളിൽ വലത് കോണിലുള്ള നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, വീഡിയോയിൽ നിന്ന് ഒരു കവർ ഫോട്ടോ തിരഞ്ഞെടുത്ത് ട്രിം ചെയ്യാൻ ആപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടും (അത് ചെറുത് ആക്കണമെങ്കിൽ മാത്രം ഉപയോഗിച്ചാല്‍ മതി).
ഇഷ്ടപ്പെട്ട കവർ ഫോട്ടോ തിരഞ്ഞെടുക്കുക ( നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഇഷ്ടപ്പെട്ട കവർ ഫോട്ടോ തിരഞ്ഞെടുക്കാനും ഓപ്ഷൻ ഉണ്ട് )
ട്രിം ഓപ്ഷൻ സ്കിപ്പ് ചെയ്യുക, അതിന് ശേഷം നെക്സ്റ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
ശേഷം വീഡിയോയ്ക്ക് ഒരു അടിക്കുറിപ്പ് എഴുതുക, വീഡിയോയിൽ നിങ്ങളുടെ സുഹൃത്തുക്കളെ അല്ലെങ്കിൽ സഹപ്രവർത്തകരെ ടാഗ് ചെയ്യുക, ആവശ്യമെങ്കിൽ ലൊക്കേഷൻ ചേർക്കാനും സാധിക്കും.
തുടർന്ന് ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക.
ഇത്രയും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഐജിടിവിയിൽ കാണാൻ സാധിക്കുന്നതാണ്.
Leave a Reply