അറിയാം… വാട്സ്ആപ്പ് വ്യൂ വണ്‍സ്

വാട്സാപ്പിൽ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാൾക്ക് ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണ് വ്യൂ വണ്‍സ്. ഈ മാര്‍ഗ്ഗത്തിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്‍റെയോ സ്വീകർത്താവിന്‍റെയോ ഫോണിൽ ശേഖരിക്കപ്പെടില്ല.

വ്യൂ വൺസ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും ഫോണിൽ ശേഖരിക്കാനോ മറ്റുള്ളവർക്ക് പങ്കുവെക്കുവാനോ സാധിക്കില്ല. അയച്ച ചിത്രം അല്ലെങ്കിൽ വീഡിയോ സ്വീകർത്താവ് തുറന്നോ എന്ന് മാത്രം നിങ്ങൾക്ക് അറിയാൻ സാധിക്കും. എന്നാല്‍, വ്യൂ വൺസ് വഴി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും 14 ദിവസത്തിനുള്ളിൽ തുറന്നില്ലെങ്കിൽ പിന്നെ കാണാൻ കഴിയില്ല.

ഒറ്റത്തവണ മാത്രം കണ്ടാൽ മതി എന്നുള്ള ഫയലുകൾ അയക്കുമ്പോൾ ഓരോ തവണയും വ്യൂ വൺസ് ഓപ്ഷൻ തിരഞ്ഞെടുക്കണം. ചാറ്റുകൾ ബാക്ക് അപ്പ് ചെയ്യുന്ന സമയത്ത് വ്യൂ വൺസ് ഫയലുകളും ബാക്ക് അപ്പ് ചെയ്യപ്പെടും. ഇത് പിന്നീട് റീസ്റ്റോർ ചെയ്യാനും സാധിക്കും. എന്നാൽ നേരത്തെ തന്നെ തുറന്ന ഫയലുകൾ ബാക്ക് അപ്പിൽ ഉൾപ്പെടില്ല.

വ്യൂ വൺസ് ഉപയോഗിക്കുന്ന വിധം

ഫോട്ടോ/വീഡിയോ അയക്കുന്നതിന് ഫയൽ അറ്റാച്ച് ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള മീഡിയ തിരഞ്ഞെടുക്കുക.

താഴെ ചാറ്റ്ബോക്സിൽ വ്യൂ വൺസ് ബട്ടൺ കാണാം. അത് ആക്റ്റിവേറ്റ് ചെയ്യുക.

ശേഷം സെന്‍ഡ് ബട്ടൻ അമർത്തുക

ചാറ്റില്‍ ചിത്രത്തിന്‍റെ സ്ഥാനത്ത് Photo എന്നും വീഡിയോ ആണ് അയച്ചത് എങ്കിൽ Video എന്നും മാത്രമാണ് കാണാനാവുക.

അപ്പുറത്തുള്ള സ്വീകർത്താവ് ഈ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങൾക്ക് ഫയലുകളുടെ സ്ഥാനത്ത് Opened എന്ന് കാണാനാവും.

സ്വീകർത്താവ് ഒരിക്കൽ തുറന്ന് ഫയൽ ക്ലോസ് ചെയ്ത ഉടനെ അത് ഫോണിൽ നിന്നും ചാറ്റിൽ നിന്നും അപ്രത്യക്ഷമാവും.

വ്യൂ വൺസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യൂ വൺസ് വഴി ഫയലുകൾ അയക്കുമ്പോഴും വിശ്വാസയോഗ്യരായവർക്ക് മാത്രം അയക്കുക. കാരണം ഒരിക്കൽ തുറന്ന ഫയലുകൾ അത് ക്ലോസ് ചെയ്യുന്നത് വരെ സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും. അതിനാല്‍ തന്നെ, ഈ ഫയലുകൾ സ്ക്രീൻ ഷോട്ട് എടുക്കാനും മറ്റ് ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും സാധിക്കും.

വ്യൂ വൺസ് വഴി അയച്ചാലും ഈ ഫയലിന്‍റെ എൻക്രിപ്റ്റഡ് പതിപ്പ് വാട്സാപ്പിന്‍റെ സെർവറിൽ സൂക്ഷിക്കപ്പെടും.

വ്യൂ വൺസ് വഴി അയച്ച ഫയലുകൾ റിപ്പോർട്ട് ചെയ്താൽ അത് വാട്സാപ്പിന്‍റെ കണ്ടന്‍റ് മോണിറ്ററിങ് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*