മികച്ച യൂസര്‍ ഫ്രണ്ട്ലി ഫീച്ചറുകളുള്ളത് ഇൻസ്റ്റഗ്രാമിന്‍റെ ജനപ്രീതിക്ക് കാരണമായിട്ടുള്ള ഒരു പ്രധാന ഘടകമാണ്. ഉപയോക്താക്കൾക്ക് സഹായകരമായിട്ടുളള നിരവധി ഇൻ ബിൽറ്റ് ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാം, ചില ആളുകൾക്ക് മാത്രമായി ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഹൈഡ് ചെയ്യാം. അല്ലെങ്കിൽ പ്രിയപ്പെട്ട ആളുകളുമായി സ്റ്റോറികൾ ഷെയർ ചെയ്യാം. അങ്ങനെ നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്.
ചിലപ്പോൾ ചില പോസ്റ്റുകൾ നിങ്ങളുടെ ഫോളോവേഴ്സ് കാണരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറും ഇന്‍സ്റ്റായില്‍ ലഭ്യമാണ്. അതായത്, പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ പകരം ആ പോസ്റ്റ് ഹൈഡ് ചെയ്തിട്ടാല്‍ മതി. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് ‘ആർക്കൈവ് പോസ്റ്റ്’ എന്നും അറിയപ്പെടുന്നു.
ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?
ആദ്യം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് എത്തിച്ചേരുക.
ഇനി ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് തിരഞ്ഞെടുക്കുക.
ശേഷം ആ പോസ്റ്റിന്‍റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കണിൽ) ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ‘ആർക്കൈവ്’ ഓപ്ഷൻ കാണാൻ സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഹൈഡ് ആകുന്നതാണ്.
ഇൻസ്റ്റഗ്രാമിൽ ആർക്കൈവ് ഫീച്ചർ ഉപയോഗിച്ച് ഹൈഡ് ചെയ്ത പോസ്റ്റുകൾ അൺ ആർക്കൈവ് ചെയ്യാനും കഴിയും. പോസ്റ്റുകൾ അൺ ആർക്കൈവ് ചെയ്യുന്നതിനായി ആദ്യം, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റഗ്രാം മൊബൈൽ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകേണ്ടതുണ്ട്. ഇപ്പോൾ പ്രൊഫൈലിന്‍റെ മുകളിൽ വലത് കോണിൽ കാണുന്ന ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘ആർക്കൈവ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ നേരത്തെ ഹൈഡ് ചെയ്ത പോസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും. അതിന് ശേഷം, അൺആർക്കൈവ് ചെയ്യേണ്ട പോസ്റ്റ് തുറന്ന് ത്രീ-ഡോട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ‘ഷോ ഓൺ പ്രൊഫൈൽ’ എന്ന പേരിൽ ഒരു ഓപ്ഷൻ കാണാൻ സാധിക്കും. ഇതില്‍ നിന്ന് ‘ഷോ ഓൺ പ്രൊഫൈൽ’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
Leave a Reply