ലോകത്തേറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. ഇതിലെ ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിലാണ് യുവജനങ്ങള്‍ ഏറെയും. നിലവിൽ റീല്‍സ് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇൻസ്റ്റഗ്രാമിൽ പ്രത്യേക ഫീച്ചറുകളൊന്നും നൽകിയിട്ടില്ല. തേർഡ് പാർട്ടി ആപ്പുകൾ / വെബ്സെറ്റുകൾ ഉപയോഗിച്ച് മാത്രമേ ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരം ആപ്പുകൾ ലഭ്യമാണ്. സമാന സർവീസ് നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഗൂഗിളിലും ഉണ്ട്.
ഡെസ്ക്ടോപ്പിൽ ഇൻസ്റ്റഗ്രാം വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ
ഡെസ്ക്ടോപ്പിൽ ഇൻസ്റ്റഗ്രാം വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ തേർഡ് പാർട്ടി വെബ്സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഉപയോഗിക്കാവുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് savefrom.net . ഇത്തരം സൈറ്റുകൾ ഉപയോഗിച്ച് വീഡിയോസ് വളരെ എളുപ്പത്തില്‍ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം
ആദ്യം നിങ്ങളുടെ ബ്രൗസറിൽ നിന്നും savefrom.net പോലെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക. (സെർച്ചിൽ ആദ്യം കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)
ഡെസ്ക്ടോപ്പിൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുക.
സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോയുടെ ലിങ്ക് പകർത്തുക.
വീഡിയോ ഡൗൺലോഡിങ് വെബ്സൈറ്റിൽ യുആർഎൽ പേസ്റ്റ് ചെയ്യാനുള്ള ബോക്സ് കാണാം. ഈ ബോക്സിൽ വീഡിയോയുടെ യുആർഎൽ പേസ്റ്റ് ചെയ്യുക.
ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത്രയും ഘട്ടങ്ങള്‍ പിന്നിട്ടാല്‍ നിങ്ങളുടെ വീഡിയോ ഡെസ്ക്ടോപ്പിൽ ഡൗൺലോഡ് ആയിട്ടുണ്ടാകും.
ഫോണിൽ ഇൻസ്റ്റഗ്രാം വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ
ഗൂഗിൾ പ്ലേ സ്റ്റോറിൽ വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. “വീഡിയോ ഡൗൺലോഡർ ഫോർ ഇൻസ്റ്റഗ്രാം” ഇത്തരത്തിൽ ഉള്ള ആപ്പുകളിൽ ഒന്നാണ്. ഈ ആപ്പുകൾ ഉപയോഗിച്ച് വീഡിയോകൾ വളരെ എളുപ്പത്തിൽ സേവ് ചെയ്യാൻ സാധിക്കും.
ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് “വീഡിയോ ഡൗൺലോഡർ ഫോർ ഇൻസ്റ്റാഗ്രാം” അല്ലെങ്കിൽ അത് പോലെയുള്ള മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യുക.
ശേഷം ഇൻസ്റ്റഗ്രാം തുറന്ന് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോയിലേക്ക് പോകുക.
സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
‘കോപ്പി ലിങ്ക്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇനി നേരത്തെ ഇൻസ്റ്റാൾ ചെയ്ത വീഡിയോ ഡൗൺലോഡർ ആപ്പ് തുറക്കുക. നേരത്തെ കോപ്പി ചെയ്ത വീഡിയോയുടെ ലിങ്ക് ആപ്പിൽ ഓട്ടോമാറ്റിക്കായി പേസ്റ്റ് ചെയ്യപ്പെടും. വീഡിയോ ഇപ്പോൾ ഡൗൺലോഡ് ആകുന്നതാണ്.
Leave a Reply