ഗൂഗിള്‍ സെര്‍ച്ചില്‍ ചരിത്ര നിര്‍മിതികള്‍ ത്രിഡി രൂപത്തില്‍

ഗൂഗിൾ സെർച്ച് റിസൽട്ടിൽ ചരിത്ര നിർമിതികൾ ത്രിഡി രൂപത്തില്‍ കാണാം. ഇങ്ങനെ 98 നിർമിതികളുടെ ത്രിമാന കാഴ്ചയും സെർച്ച് റിസൽട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ഉപയോഗിക്കാനാവും. സെർച്ച് റിസൽട്ടിൽ കുറച്ച് താഴെയായാണ് ത്രീഡി വ്യൂ ഓപ്ഷൻ കൊടുത്തിരിക്കുന്നത്.

ബിഗ് ബെൻ, ഈഫൽ ടവർ, ലുവ്ര മ്യൂസിയം, ടോക്യോ സ്കൈ ട്രീ ഉൾപ്പടെയുള്ള നിർമിതികളുടെ ത്രിമാന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സെർച്ച് റിസൽട്ടിലെ ത്രിഡി വ്യൂ ഓപ്ഷൻ 2019 മുതൽ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു.

ഈ ഫീച്ചർ ഉപയോഗിക്കാൻ ഫോണിൽ ബ്രൗസർ തുറന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയുടെ പേര് സെർച്ച് ചെയ്യുക. സെർച്ച് റിസൽട്ടിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ വ്യൂ ഇൻ ത്രിഡി ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ത്രിഡി വിൻഡോ തുറക്കും. ഇതിൽ വ്യൂ ഇൻ യുവർ സ്പേസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ പരിസരത്ത് എവിടെയെങ്കിലും ഈ നിർമിതിയെ സ്ഥാപിക്കുകയും ഓഗ്മെന്റഡ് റിയാലിറ്റിയായി അതിനെ വീക്ഷിക്കാനും സാധിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*