CES ന് ഒരുങ്ങി ലാസ് വെഗാസ്

എല്ലാ വർഷവും ജനുവരി ആദ്യവാരം യു.എസി.ലെ ലാസ് വെഗാസിൽ അരങ്ങേറുന്ന ‘കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ’ (സിഇഎസ്) എന്ന അന്താരാഷ്ട്ര പ്രദർശനം പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവതരിപ്പിക്കപ്പെടുന്ന പ്രധാന വേദിയാണ്. പതിവ് തെറ്റിക്കാതെ പുതിയ ടെക്നോളജികളെ പരിചയപ്പെടുത്തുന്നതിനായി ലാസ് വെഗാസില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. ജനുവരി അഞ്ച് മുതൽ എട്ട് വരെയാണ് സിഇഎസ് 2022 നടക്കുക.

കോവിഡ് 19ന്‍റെയും ഒമിക്രോണിന്‍റെയും രോഗവ്യാപനം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ആളുകളെ നേരിട്ട് പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി വാക്സിനേഷൻ, മാസ്ക് വിതരണം, കോവിഡ് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവ ലഭ്യമാക്കും.

കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ്, യുഎസ് വാഹനനിർമാണ കമ്പനിയായ ജനറൽ മോട്ടോർസ്, ആൽഫബെറ്റിന്‍റെ ഗൂഗിൾ, ഗൂഗിളിന്‍റെ സെൽഫ് ഡ്രൈവിങ് വാഹന നിർമാണ സ്ഥാപനമായ വെയ്മോ, ഫെയ്സ്ബുക്കിന്‍റെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ്, ട്വിറ്റർ, ലെനോവോ ഗ്രൂപ്പ്, എടി & ടി, ആമസോൺ.കോം തുടങ്ങിയ കമ്പനികള്‍ സിഇഎസിൽ നേരിട്ട് പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. പകരം ഓൺലൈനായാണ് കമ്പനികള്‍ സിഇഎസിൽ പങ്കെടുക്കുക.

ടിവി, കംപ്യൂട്ടർ, ഗെയിമിങ് ഉപകരണങ്ങൾ, സ്മാർട്ട്ഫോൺ, കാർ കണക്ടിവിറ്റി, ആരോഗ്യപരിപാലനത്തിനായുള്ള ടെക് ഉപകരണങ്ങൾ എന്നിങ്ങനെ ലോകമെങ്ങുമുള്ള ജനങ്ങൾക്ക് താൽപര്യമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നായി ധാരാളം പുത്തന്‍ ആശയങ്ങളും ഉല്‍പ്പന്നങ്ങളുമാണ് സാധാരണഗതിയിൽ സിഇഎസിൽ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*