ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി ആപ്പിള്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍. ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ ‘ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്’ കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ആപ്പിളിന്‍റെ ഐഫോണും, ഐപാഡും അടക്കമുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയര്‍ ടാഗുകളുടെ സാന്നിധ്യം ഈ ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും.

ആപ്പിള്‍ എയര്‍ ടാഗ് ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്. ഈ വര്‍ഷം ആദ്യമാണ് കമ്പനി ആപ്പിള്‍ എയര്‍ടാഗ് പുറത്തിറക്കിയത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നത് തടയാം എന്നതാണ് കമ്പനി അവകാശപ്പെടുന്നത്. ഒപ്പം കാര്‍ കീ, പേഴ്സ് ഇങ്ങനെ ഏത് ഉപകരണത്തിലും ഇത് ഘടിപ്പിച്ച് ട്രാക്ക് ചെയ്യാം. ഇത്തരത്തില്‍ അനധികൃതമായി ഒരു ആപ്പിള്‍ എയര്‍ടാഗ് നിങ്ങളുടെ അടുത്ത് കണ്ടാല്‍ ഉടന്‍ അതിന്‍റെ ബാറ്ററി അഴിച്ചുമാറ്റാന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കുന്നു. തുടര്‍ന്ന് പൊലീസ് അധികാരികളെ വിവരം അറിയിക്കാനും നിര്‍ദേശിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*