‘നോച്ച് ഡിസ്പ്ലേയെ’ ഉപേക്ഷിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലും ഉപേക്ഷിച്ച് നോച്ച് ഡിസ്പ്ലേ രീതിയിലാണ് ഐഫോണ്‍ x (ഐഫോണ്‍ 10) മുതല്‍ ആപ്പിള്‍ തങ്ങളുടെ പ്രിമീയം ഫോണുകള്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ഐഫോണ്‍ 14ഓടെ പഞ്ച് ഹോള്‍ ഡിസ്പ്ലേ എന്ന രീതിയിലേക്ക് ആപ്പിള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഐഫോണ്‍ 14 പഞ്ച് ഹോള്‍ കട്ട്ഔട്ടുകളായിരിക്കും നോച്ചിന് പകരം ഉണ്ടാകുക. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുക സാംസങ്ങ് ആയിരിക്കും എന്നും സൂചനയുണ്ട്. നേരത്തെ പഞ്ച്ഹോള്‍ കട്ട്ഔട്ടുകള്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ സങ്കേതിക വിദ്യ സാംസങ്ങ് കൈവശമാക്കിയിരുന്നു. അതിനാല്‍ മികച്ച പഞ്ച്ഹോള്‍ ഡിസ്പ്ലേയ്ക്കായി ആപ്പിള്‍ സാംസങ്ങിന്‍റെ സഹായം തേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സാംസങ്ങ് ഗ്യാലക്സി എസ് 10 മുതല്‍ നോച്ച് ഒഴിവാക്കിയാണ് ഫോണ്‍ പുറത്തിറക്കുന്നത്.
Leave a Reply