ആറുരാജ്യങ്ങളിലായി 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ

റഷ്യയിലും ചൈനയിലുമുൾപ്പെടെ സർക്കാർ അനുകൂല പ്രചാരണങ്ങൾ നടത്തുന്ന 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ഷിൻഷിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിങ്ങൾക്കുനേരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശിക്കൊണ്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവകാശവാദങ്ങളടങ്ങുന്ന അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നതായി ട്വിറ്റർ പ്രസ്താവനയിലൂടെ പറഞ്ഞു.

ഇത്തരത്തിൽ 2048 അക്കൗണ്ടുകൾക്കാണ് ട്വിറ്റർ താഴിട്ടത്. ഇതിനുപുറമേ ഷിൻഷിയാങ് പ്രാദേശിക സർക്കാരുമായി ബന്ധമുള്ള ഷാൻഗ്യു കൾച്ചർ എന്ന സ്ഥാപനത്തിന്റെ 112 അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി അറിയിച്ചു. പുതിൻ സർക്കാർ അനുകൂല പ്രചാരണങ്ങൾ നടത്തുന്ന ‘ട്രോൾ ഫാം’എന്ന് വിളിപ്പേരുള്ള റഷ്യൻ ഇന്‍റർനെറ്റ് കമ്പനിയുമായി ബന്ധപ്പെട്ട 16 അക്കൗണ്ടുകളും പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ലിബിയ, വെനസ്വേല, മെക്സികോ, ടാൻസാനിയ എന്നിവിടങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായ അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി അറിയിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*