ശരാശരി വൈ-ഫൈ സംവിധാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വൈ-ഫൈ ഹേലോ (Wi-Fi HaLow) എന്ന പുതിയ ടെക്നോളജി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇതിന്‍റെ റേഞ്ച് ലഭിക്കും. കൂടാതെ, വളരെ കുറച്ച് വൈദ്യുതിയും മതിയാകും.
വിപണിയില്‍ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ അടങ്ങുന്ന ഐ.ഒ.ടി ഡിവൈസുകള്‍ക്ക് ഡിമാന്‍റേറിയതോടെയാണ് ഗവേഷകര്‍ കൂടുതല്‍ ദൂരം കവര്‍ ചെയ്യുന്ന വൈ-ഫൈ ഹേലോ സേവനവുമായി എത്തുന്നത്. ആക്‌സസ് പോയിന്‍റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും ഒരു വൈഫൈ ഉപകരണത്തെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ‘ഹേലോ’ സാങ്കേതികവിദ്യക്ക് സാധിക്കും.
വൈ-ഫൈ ഹേലോയുടെ പ്രവര്‍ത്തനം നിലവിലുള്ള വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ക്ക് സമാനമാണ്, എന്നാല്‍ ഇത് 1GHz റേഡിയോ ഫ്രീക്വന്‍സിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത് നിലവിലെ Wi-Fi നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്. കൂടാതെ, കുറഞ്ഞ വൈദ്യുതി മാത്രമേ അതിന് ആവശ്യമുള്ളൂ എന്നതും ഗുണമാണ്. 1GHz റേഡിയോ ഫ്രീക്വന്‍സി ദൈര്‍ഘ്യമേറിയ തരംഗദൈര്‍ഘ്യം പ്രാപ്തമാക്കുന്നതിനാല്‍, ഒരൊറ്റ Wi-Fi ഹേലോ ആക്‌സസ് പോയിന്‍റിന് കണക്റ്റുചെയ്‌ത ഉപകരണങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ റേഞ്ച് നല്‍കാനാകും.
എന്നാല്‍, ഉയര്‍ന്ന ഫ്രീക്വന്‍സി ബാന്‍ഡ്‌വിഡ്ത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ അത്രയും ഡാറ്റ വൈ-ഫൈ ഹേലോയ്ക്ക് കൈമാറാന്‍ കഴിയില്ല. കുറഞ്ഞ ഡാറ്റ മാത്രം ആവശ്യമുള്ള സ്മാര്‍ട്ട് ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ളതാണീ സംവിധാനം. എല്ലാ ഉപകരണങ്ങളും സ്മാര്‍ട്ട് ആയി മാറുന്ന കാലത്ത് വൈ-ഫൈ ഹേലോ ഏറെ ഉപകാരപ്രദമായേക്കും.
Leave a Reply