വാട്സ്ആപ്പ് സന്ദേശങ്ങള്‍ സേവ് ചെയ്യാം

whatsapp

വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേകം സേവ് ചെയ്യുവാനായുള്ള സംവിധാനമാണ് “സ്റ്റാർഡ്” മെസ്സേജസ് ഫീച്ചർ. ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്നും സ്റ്റാര്‍ഡ് മെസ്സേജുകള്‍ എങ്ങനെ കാണാന്‍ സാധിക്കുമെന്നും ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ചുവടെ വിവരിക്കുന്നു.

ഒരു മെസേജ് സേവ് ചെയ്യുന്നതിനായി ആദ്യം വാട്സ്ആപ്പ് ചാറ്റ് തുറക്കുക. ചാറ്റിലെ ഏത് മെസേജ് ആണോ സേവ് ചെയ്യേണ്ടത്, അതിൽ ലോങ് പ്രസ് ചെയ്യുക. ഇങ്ങനെ ദീർഘനേരം അമർത്തിപ്പിടിച്ചാൽ സ്ക്രീനിന്‍റെ മുകളിലായി ഒരു നക്ഷത്ര(Star) ചിഹ്നം കാണാൻ കഴിയും. ഈ സ്റ്റാർ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങൾക്ക് സേവ് ചെയ്യുവാനായി സെലക്ട് ചെയ്ത സന്ദേശത്തിലും ഒരു സ്റ്റാർ ചിഹ്നം പ്രത്യക്ഷപ്പെടും. നിങ്ങളുടെ മെസേജ് സ്റ്റാർഡ് അല്ലെങ്കിൽ സേവ് ആയി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സ്റ്റാർഡ് മെസേജസ് കാണുവാനായി  നിങ്ങളുടെ വാട്സ്ആപ്പ് ഹോം പേജിന്‍റെ മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഓപ്ഷനുകളില്‍ നിന്ന് സ്റ്റാർഡ് മെസേജസ് ഓപ്ഷന്‍ സെലക്ട് ചെയ്യതാല്‍ മതി. വാട്സ്ആപ്പില്‍ നിങ്ങള്‍ സ്റ്റാര്‍ ചെയ്തിട്ടുള്ള എല്ലാ സന്ദേശങ്ങളും ഇവിടെ ലിസ്റ്റ് ചെയ്ത് കാണിക്കുന്നതാണ്. സേവ് ചെയ്ത സന്ദേശത്തിന് മുകളിൽ അയച്ചയാളുടെയും സ്വീകർത്താവിന്‍റെയും പേരും കാണാൻ കഴിയും. മെസേജ് അയച്ച തീയതിയും മെസ്സേജിനൊപ്പം കാണാനാകും. ഈ മെസ്സേജ് അയച്ചയാളുടെ ചാറ്റിൽ കാണാൻ അതിൽ ടാപ്പ് ചെയ്യുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ഏത് ദിവസമാണോ ആ മെസ്സേജ് ചാറ്റ് ബോക്സിലെത്തിയത്, ആ ചാറ്റ് സെക്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. വ്യക്തിയുടെയോ ഗ്രൂപ്പിന്‍റെയോ പേരിൽ ക്ലിക്ക് ചെയ്തും സ്റ്റാർഡ് മെസ്സേജസ് പരിശോധിക്കാവുന്നതാണ്. താഴേക്ക് സ്ലൈഡ് ചെയ്ത് സ്റ്റാർഡ് മെസ്സേജസ് ഓപ്ഷനിലേക്ക് പോവുക. നക്ഷത്ര ചിഹ്നമിട്ട എല്ലാ സന്ദേശങ്ങളുടെയും ഒരു ലിസ്റ്റ് കാണാൻ കഴിയും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*