ഫോൺ നഷ്ടപ്പെടുകയോ പെട്ടെന്ന് തകരാറിലായി ഉപേക്ഷിക്കേണ്ടിയോ വരുന്ന സന്ദര്‍ഭങ്ങളിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. പൊതുവേ അവ പാസ്സ്‌വേർഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. ഫോണിലെ ഡിജിറ്റൽ പേയ്‌മെന്‍റ് അക്കൗണ്ടുകൾ ഫോൺ നഷ്ടപ്പെട്ടാൽ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ വഴികളുണ്ട്. പേടിഎം, ഗൂഗിള്‍ പേ എന്നിവയില്‍ ഈ സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
പേടിഎം
പേടിഎം ഉപയോക്താക്കൾക്ക് എല്ലാ ഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ കഴിയും, എന്നാൽ അതിനായി, അക്കൗണ്ടിന്‍റെ പാസ്‌വേഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഓർമായുണ്ടാകണം. ഇത് രണ്ടും അറിയാമെങ്കിൽ, നിങ്ങളുടെ പേടിഎം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാം. അത് എങ്ങനെ എന്ന് നോക്കാം.
ആദ്യം മറ്റൊരു ഡിവൈസിൽ പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, തുടർന്ന് ലോഗിൻ ചെയ്യുക. ശേഷം സ്ക്രീനിനു മുകളിൽ ഇടതുവശ ത്തുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക. അതിലെ “പ്രൊഫൈ ൽ സെറ്റിങ്‌സ്” ൽ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ ലഭ്യമാകുന്ന ഓപ്ഷനുകളില്‍ നിന്ന് “സെക്യൂരിറ്റി ആൻഡ് പ്രൈവസി” എന്നതിൽ ക്ലിക്ക് ചെയ്‌തതിനുശേഷം “മാനേജ് അക്കൗണ്ട്സ് ഓൺ ഓൾ ഡിവൈസസ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
അതിൽ ടാപ്പ് ചെയ്തതിനു ശേഷം എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ചോദിക്കും. അതിൽ നിങ്ങൾക്ക് “യെസ്” അല്ലെങ്കിൽ “നോ” അമർത്താം.
അതുപോലെ, പേടിഎമ്മിന്‍റെ ഹെൽപ്പ്‌ലൈൻ നമ്പറായ “01204456456” ൽ വിളിച്ചും നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാം. മുകളിൽ പറഞ്ഞ രീതിയിൽ താല്കാലികമായും നിങ്ങളുടെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാനാകും.
പേടിഎം: അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യാം
എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്‌ത ശേഷം, ഉപയോക്താക്കൾക്ക് പേടിഎം വെബ്‌സൈറ്റ് സന്ദർശിച്ച് ‘24×7 ഹെല്പ്’ തിരഞ്ഞെടുക്കാം. ‘ഇതിനുശേഷം, “റിപ്പോർട്ട് എ ഫ്രോഡ്” തിരഞ്ഞെടുത്ത് ആവശ്യമുള്ള വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം, ‘മെസ്സേജ് അസ്’ ബട്ടണിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് നിങ്ങളുടേതാണെന്നതിന് തെളിവ് സമർപ്പിക്കുക, അതുകഴിഞ്ഞ് രണ്ടുതവണ പരിശോധിച്ച ശേഷം പേടിഎം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.
ഗൂഗിൾ പേ
മറ്റൊരു ഡിവൈസിൽ നിന്നും നിങ്ങളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ഗൂഗിള്‍ പേയും നൽകുന്നുണ്ട്. ഫോൺ നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല സവിശേഷതയാണ് ഇത്. നഷ്ടപെട്ട ആൻഡ്രോയിഡ് ഫോൺ കണ്ടെത്താനോ ലോക്ക് ചെയ്യാനോ ഫയൽ ഡിലീറ്റ് ചെയ്യാനോ “android.com/find” എന്ന വെബ്സൈറ്റിലൂടെ കഴിയും. അതിൽ നിന്നും ഡാറ്റ ഡിലീറ്റ് ഓപ്‌ഷൻ തിരഞ്ഞെടുക്കാം.
അതുപോലെ ഗൂഗിൾ പേ കസ്റ്റമർ കെയറിന്‍റെ സഹായവും തേടാം. 18004190157 എന്ന നമ്പറിൽ വിളിച്ച് “അദർ ഇഷ്യൂസ്” എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് കസ്റ്റമർ കെയറിലെ വ്യക്തിയുമായി സംസാരിക്കാനുള്ള ഓപ്‌ഷൻ എടുത്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യാം.
Leave a Reply