ഇ-സിം ആക്ടിവേറ്റ് ചെയ്യാം

വൊഡാഫോണ്‍ ഐഡിയ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ഇ- സിം ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തില്‍ ഏതാനും സ്റ്റെപ്പുകള്‍ മാത്രം പിന്നിട്ട് ഇ-സിം ആക്ടിവേറ്റ് ചെയ്യാം. അതിനായി, ആദ്യം തന്നെ SMSeSim <Space> നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയില്‍ ഐ ഡി 199 എന്ന നമ്പറിലേക്ക് അയക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് കണ്‍ഫര്‍മേഷന്‍ മെസ്സജ് വരുന്നതായിരിക്കും. ശേഷം നിങ്ങള്‍ക്ക് ഒരു OR കോഡ് നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയില്‍ ഐഡിയില്‍ ലഭ്യമാകും. അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈ-ഫൈ കണക്റ്റ് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിലെ മൊബൈല്‍ ഡാറ്റ സെലെക്റ്റ് ചെയ്യുക. ശേഷം ആഡ് ഡാറ്റ പ്ലാന്‍ എന്ന ഓപ്‌ഷന്‍ സെലക്റ്റ് ചെയ്യുക. അവസാനമായി നിങ്ങള്‍ക്ക് വന്ന QR കോഡ് സ്കാന്‍ ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*