കേരള പോലിസിനായി ഡ്രോൺ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി പോലീസ് സേനയുടെ ഡ്രോൺ ഡെവലപ്പ്മെന്റ് ശേഷി വർധിപ്പിക്കുന്നതിനും, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം ഡെവലപ്മെന്റ് എന്നിവ മത്സര ഇനങ്ങളായിട്ടുള്ള കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോൺ – “ഡ്രോൺ കെപി 2021″ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഈ മേഖലയിൽ റിസേർച്ച് ചെയ്യുന്ന ടെക്നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്മെന്റിൽ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാർത്ഥിയായി പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 20 നവംബർ 2021. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://drone.cyberdome.kerala.gov.in എന്ന ഡ്രോൺ കെപി വെബ്സൈറ്റ് സന്ദർശിക്കുക.
Leave a Reply