കോവിഡ് കാലത്ത് ആരംഭിച്ച ചിപ്പ് ക്ഷാമം ഇതിനോടകം തന്നെ പല മേഖലകളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട് ടിവികള്‍, ഓട്ടോമൊബൈല്‍സ് തുടങ്ങി നിരവധി വ്യവസായങ്ങള്‍ ചിപ്പ് ക്ഷാമം കാരണം ഉല്‍പാദനം നിര്‍ത്തുകയും കുറക്കുകയും ചെയ്തിരിക്കുകയാണ്.
ചിപ്പ് ക്ഷാമം ഇന്ത്യയില്‍ ഉപഭോക്താക്കളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. നിരവധി കമ്പനികള്‍ തങ്ങളുടെ ഡിവൈസുകള്‍ക്ക് നേരിയ തോതില്‍ വില വര്‍ദ്ധനവ് നടത്തിയിരിക്കുകയാണ്. റെഡ്മി, ഒപ്പോ, സാംസങ് തുടങ്ങിയ പ്രധാന കമ്പനികളെല്ലാം ഇത്തരത്തില്‍ വില വര്‍ധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ആഗോള ചിപ്പ് ക്ഷാമം തന്നെയാണ് വില വര്‍ധനവിനുള്ള പ്രധാന കാരണം. കോവിഡ്കാലമായതിനാലുള്ള വിതരണ ശൃംഖലയിലെ പരിമിതികളും വില വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.
വിപണിയിലെ നിരീക്ഷകരുടെ അഭിപ്രായത്തില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ പ്രീമിയം സെഗ്മെന്റിനെ ചിപ്പ് ക്ഷാമം അത്ര കാര്യമായി ബാധിക്കാന്‍ സാധ്യത ഇല്ലെന്നതാണ്. വിപണിയിലെ ഒട്ടുമിക്ക നിരീക്ഷകരും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
Leave a Reply