ആമസോണ്‍ പ്രൈം സ്ക്രീന്‍ ഷെയറിങ്ങ് അനുവദിക്കാത്തതിനാല്‍ വീഡിയോ ക്ലിപ്പ് പങ്കിടുന്നത് നേരത്തെ സാധ്യമായിരുന്നില്ല. ഇതിനൊരു പരിഹാരമെന്നോണം ആമസോണ്‍ പ്രൈം ഒരു പുതിയ ക്ലിപ്പ്-ഷെയറിംഗ് ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആമസോണ്‍ പ്രൈമില്‍ ഒരു സീരീസോ സിനിമയോ കാണുമ്പോള്‍, സ്ക്രീനിന്റെ താഴെയായി ഒരു ‘ഒരു ക്ലിപ്പ് ഷെയറിങ്’ ബട്ടണ്‍ കാണും. ഇതില്‍ അമര്‍ത്തിയാല്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തുകയും ഒരു ക്ലിപ്പ് തുറക്കുകയും എഡിറ്റ് ചെയ്യുകയും സ്ക്രീന്‍ ഷെയര്‍ ചെയ്യുകയും ചെയ്യും.
എഡിറ്റിംഗ് വിന്‍ഡോ തുറന്നാല്‍, തിരഞ്ഞെടുത്ത വീഡിയോയുടെ 30 സെക്കന്‍ഡ് ക്ലിപ്പ് പ്രൈം സൃഷ്ടിക്കും. ഫൈന്‍-ട്യൂണിലേക്ക് ക്ലിപ്പ് മുന്നോട്ടും പിന്നോട്ടും നീക്കാം. എഡിറ്റ് ചെയ്ത് പൂര്‍ത്തിയാകുമ്പോള്‍, സ്ക്രീനിലെ ”ഷെയര്‍” ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇത് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍, ഐമെസേജ്, മെസഞ്ചര്‍, വാട്സ്ആപ്പ് എന്നിവ വഴി അപ്ലോഡ് ചെയ്യാവുന്നതുമാണ്. ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായിട്ടാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply