യൂട്യൂബ് മ്യൂസിക്കില്‍ പുതിയ മാറ്റം വരുന്നു. അതിന്‍റെ ഭാഗമായി പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണിക്കില്ല. പകരം, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വീഡിയോകള്‍ പൂര്‍ണമായും പ്രീമിയം അംഗങ്ങൾക്ക് മാത്രമായി നല്‍കുകയാണ്.
മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും സൗജന്യ വരിക്കാർക്ക് സാധിക്കില്ല. എന്നാല്‍, ഇവർക്കായി മൂഡ് മിക്‌സ് വിഭാഗവും മറ്റും ലഭ്യമാക്കുമെന്നാണ് അറിയുന്നത്. കൂടാതെ, ഫ്രീ യൂസര്‍മാര്‍ സ്വന്തമായി മ്യൂസിക് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.
Leave a Reply