
ഒരുപാട് നാളത്തെ റൂമറുകൾ ക്ക് ശേഷം വാട്സ്ആപ്പ് വെബ്ബിലേക്കും വോയിസ് വീഡിയോ കോളിംഗ് ഫീച്ചറുകൾ കൊണ്ടുവരുന്നു. വാട്സാപ്പ് ഡെസ്ക്ടോപ്പ് വെർഷനുകൾ ആയ വെബ്ബിൽ നിലവിൽ കോളിങ്ങ് ഫീച്ചറുകൾ ഇല്ല എന്നാൽ അവകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്ന് വാട്സാപ്പ് നിരീക്ഷകരായ WAbetainfo റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വാട്സാപ്പിലെ മറ്റൊരു അപ്ഡേറ്റ് ആയ ഡിസപ്പേറിങ് ഫോട്ടോസ് എന്ന ഫീച്ചറുകൾ മൊബൈൽ വേർഷനിലും ലഭിക്കാനുണ്ട്. വൈകാതെ തന്നെ വാട്സാപ്പിന്റെ ഡെസ്ക്ടോപ് വേർഷനിലും നമുക്ക് വീഡിയോ ഓഡിയോ കോളിങ് പ്രതീക്ഷിക്കാം.
Leave a Reply