ഇലക്ട്രിക് കാറുകളുടെ നിർമ്മാതാക്കളായ ടെസ്‌ല കമ്പനി സി ഇ ഓ ഇലോൺ മസ്ക്ന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന നെറ്റ്‌വർക്കിംഗ് കമ്പനി ഇന്ത്യയിലേക്ക്ക് തങ്ങളുടെ സേവനം ആരംഭിക്കുമെന്ന് അറിയിച്ചു. സാധാരണ കേബിൾ ഉപയോഗിച്ചുള്ള ബ്രോഡ് ബാൻഡ് കണക്ഷനു പകരം അതിനൂതന ചെറു സാറ്റ്ലൈറ്റുകൾ ഉപയോഗിച്ച് സിഗ്നലുകൾ പ്രക്ഷേപണം ചെയ്യുകയാണ് പുതിയ രീതി. ഇത് നിലവിൽ സിഗ്നൽ ലഭിക്കാത്ത ഗ്രാമ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭിക്കാൻ കാരണമാകും ഇന്ത്യയിലെ ഇന്റർനെറ്റ് രംഗത്ത് ഒരു വിപ്ലവം ആയി മാറാൻ സാധ്യതയുള്ളതാണ് ഈ ബ്രോഡ്കാസ്റ്റിംഗ് രീതി ആവശ്യമുള്ളവർക്ക് ഇന്ത്യയിൽ നിന്ന് ബുക്കിങ് ചെയ്യുവാനുള്ള സൗകര്യം കമ്പനി ആരംഭിച്ചിട്ടുണ്ട്. www.starlink.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാൻ കഴിയും 99 ഡോളർ(ഏകദേശം 7240 രൂപ) ആണ് ബുക്കിങ് ചാർജ് ആരംഭത്തിൽ 50 mbps മുതൽ 150 mbps വേഗതയും ഈ വർഷം അവസാനത്തോടെ 300 mbps വേഗതയിലേക്ക് ഉയർത്തുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു
Leave a Reply