
വാട്സാപ്പ് ചെറുതും എന്നാൽ വളരെ ഉപകാര പ്രദവുമായ പുതിയതുമായ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാറ്റസ്സായി അപ്ലോഡ് ചെയ്യുന്ന വീഡിയോകളും, ഷെയർ ചെയ്യുന്ന വീഡിയോ കളും പുതിയ അപ്ഡേറ്റ് മുതൽ നമുക്ക് മ്യൂട്ട് ചെയ്യാൻ സാധിക്കും. ഈ വിവരം വാട്സാപ്പ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത് നിലവിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകളും ഷെയർ ചെയ്യുന്ന വീഡിയോകളും ശബ്ദത്തോടെ തന്നെയായിരുന്നു സെന്റ് ചെയ്തിരുന്നത്. ഇനി മുതൽ അപ്ലോഡ് ചെയ്യുന്നതിനു മുൻപായുള്ള വീഡിയോ എഡിറ്റിംഗ് വിൻഡോയിൽ മ്യൂട്ട് ചെയ്യുവാനുള്ള ഒരു ചിഹ്നം കാണും അതിൽ ക്ലിക്ക് ചെയ്താൽ വീഡിയോകൾ നിശബ്ദമാവും
Leave a Reply