ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് വാക്സിൻ റെജിസ്ട്രേഷൻ വെബ്സൈറ്റായ cowin.gov. in ഇനി മുതൽ ഇന്ത്യയുടെ മാപ്പിംഗ് ആപ്ലിക്കേഷൻ മാപ് മൈ ഇന്ത്യയിലൂടെ ലഭ്യമാവും എവിടെയെല്ലാം കോവിഡ് വാക്‌സിൻ സെന്ററുകൾ ഉണ്ടെന്നും നമ്മളുടെ ഏറ്റവും അടുത്തുള്ളതുമായ സെന്റർ ഏതാണെന്നും നമുക്ക് ഈ ആപ്പിലൂടെ അറിയാൻ സാധിക്കും വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരയാനും നിർദ്ദേശങ്ങളും ഫീഡ്ബാക്കുകളും രേഖപ്പെടുത്താനും ഈ അപ്ലിക്കേഷൻ വഴി നമുക്ക് സാധിക്കും.തദ്ദേശിയ ആപ്ലിക്കേഷനുകളെ വളർത്തികൊണ്ടുവരൻ സർക്കാർ ആരംഭിച്ച ആത്മാനിർഭാർ ആപ്പിന്റെ വിജയികളായിരുന്നു മാപ് മൈ ഇന്ത്യ ആപ്പ്. വാക്‌സിന്റെ രണ്ടാം ഘട്ട വിതരണം തിങ്കളാഴ്ച ആരംഭിച്ചിരുന്നു ഡൽഹിയിലെ എയിംസിൽ നിന്നും ഭാരത് ബയോടെക് വാക്‌സിൻ ഫസ്റ്റ് ഡോസ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.
Leave a Reply