
വ്യക്തി സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് ട്രൂകോളർ അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനാണ് “ഗാർഡിയൻസ്” അടിയന്തരഘട്ടങ്ങളിൽ നമ്മുടെ ലൈവ് ലൊക്കേഷൻ രക്ഷിതാക്കൾക്കോ പോലീസിനോ ഷെയർ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. മുൻകൂട്ടി സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പറുകളിലേക്ക് നമ്മുടെ ലൊക്കേഷൻ നോട്ടിഫിക്കേഷൻ ആയി ചെല്ലുകയും അതുവഴി നമ്മൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥലം രക്ഷകർത്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ഇത് നമുക്ക് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാൻ സാധിക്കും പരസ്യങ്ങളുടെയോ മറ്റു ശല്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലന്നും വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ മറ്റ് തേർഡ് പാർട്ടി ആപ്ലിക്കേഷനുമായി പങ്കുവെക്കില്ല എന്നും കമ്പനി അറിയിച്ചു. പ്രധാനമായും സ്ത്രീ സുരക്ഷാ ലക്ഷ്യം വയ്ക്കുന്ന ഈ ആപ്ലിക്കേഷൻ വനിതാ ദിനത്തിന് മുന്നോടിയായി തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട് ട്രൂ കോളർ കമ്പനിയുടെ തന്നെ ആപ്ലിക്കേഷൻ ആയതുകൊണ്ട് വൈകാതെ തന്നെ ട്രൂകോളറിൽ നിന്നും ഷോർട്കട്ട് കീ നൽകുമെന്നും കമ്പനി അറിയിച്ചു
Leave a Reply