പാമ്പിനെ തിരിച്ചറിയാൻ സനേക്ക്പീഡിയ

snakepedia

പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സ്നേക്ക്പീഡിയ പ്ലേ സ്റ്റോറില്‍ ലഭ്യമായിരിക്കുന്നു. ഏത് പാമ്പിനെ കണ്ടാലും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ആപ്പ് സഹായകരമാകുന്നതാണ്. നേരത്തെ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട സർപ്പ, സ്നേക്ക് ലെൻസ്, സ്നേക്ക് ഹബ് എന്നീ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ചിത്രങ്ങൾ, ഇൻഫോഗ്രാഫിക്സ്, പോഡ്‌കാസ്റ്റുകൾ എന്നിവയുടെ സഹായത്തോടെ പാമ്പുകളെ പരിചയപ്പെടുത്തുന്ന വെബ് ആപ്പായിട്ടാണ് സ്നേക്ക്പീഡിയ പുറത്തിറക്കിയിരിക്കുന്നത്. പ്രഥമശുശ്രൂഷ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശകലനവും കേരളത്തിൽ പ്രചാരത്തിലുള്ള പാമ്പുകളുമായി ബന്ധപ്പെട്ട പുരാണങ്ങളെയും അന്ധവിശ്വാസങ്ങളും ഈ ആപ്പിലൂടെ വിശദമായി പരിചയപ്പെടുത്താൻ ആകർഷകമായ രീതിയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പാമ്പുകളെ തിരിച്ചറിയുന്നതിനായി സ്നേക്ക്പീഡിയ എന്ന ആൻഡ്രോയിഡ് ബേസ്ഡ് ആപ്പിന് ഒരു ഓൺലൈൻ ഹെൽപ്പ് ലൈൻ മെനുവും ഉണ്ട്. പോഡ്കാസ്റ്റും ഓൺലൈൻ ഐഡി ഹെൽപ്പ് ലൈനും ഒഴികെയുള്ള ആപ്പിന്‍റെ സവിശേഷതകൾ ഓഫ്‌ലൈനിലും ലഭ്യമാണ്. ഇത് പൂർണ്ണമായും സൗജന്യമാണ്.

ആപ്പില്‍ 700ലധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും 130 ലധികം ആളുകൾ എടുത്ത ഫോട്ടോകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കീവേഡുകളോ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള പാമ്പിന്‍റെ പേരോ ശാസ്ത്രീയനാമങ്ങളോ സെർച്ച് ചെയ്ത് പാമ്പുകളുടെ വിവരങ്ങൾ ആപ്പിലൂടെ അറിയാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*