ജനപ്രിയ ഡേറ്റ ഷെയറിങ് ആപ്ലിക്കേഷനായ ഷെയറിറ്റിൽ ഗുരുതര സുരക്ഷാ വീഴ്ച എന്ന്
സൈബർ സുരക്ഷാ സ്ഥാപനമായ ട്രെന്റ് മാക്രോ കണ്ടെത്തി. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്ന വിധത്തിലും മറ്റ് ഹാക്കർമാർക്ക് എളുപ്പത്തിൽ ഫോൺ ആക്സസ് ചെയ്യാനും കഴിയുന്ന രീതിയിലുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത് ഇതുമൂലം ആൻഡ്രോയ്ഡ് ഫോണുകളിലെ പാക്കേജ് ആപ്പുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുവാനും പങ്കുവെക്കാനും പുറത്തു നിന്ന് ഒരാൾക്ക് കഴിയുന്നു. നിലവിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആപ്ലിക്കേഷൻ ആണിത് എന്നാൽ അൺ ഇൻസ്റ്റാൾ ചെയ്യാത്തവരുടെ മൊബൈൽഫോണിൽ ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട് പ്ലേ സ്റ്റോറിൽ ഇത് ലഭ്യമല്ലാത്തതിനാൽ സുരക്ഷാ അപ്ഡേറ്റുകൾ ഒന്നുതന്നെ ലഭിക്കുകയില്ല സുരക്ഷാവീഴ്ച ട്രെൻഡ് മാക്രോ ഷെയറിറ്റിനെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല സുരക്ഷ വീഴ്ചയെ ചെല്ലി ഇന്ത്യയിൽ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഷെയറിറ്റ്.
Leave a Reply